കൊടും ചൂട് കാലാവസ്ഥയിൽ ഇരുപത് മിനിറ്റിനിടയിൽ 2ലീറ്റർ വെള്ളം കുടിച്ച അമേരിക്കൻ സ്ത്രീ മരണമടഞ്ഞു. ഉയർന്ന ചൂടിൽ നിർജലീകരണം മൂലം വെള്ളം കുടിക്കുകയും തുടർന്ന് അബോധാവസ്ഥയിൽ ആവുകയുമായിരുന്നു. വെള്ളം കുടിച്ചതിനുശേഷം തലകറക്കവും തലവേദനയും അനുഭവപ്പെട്ടതായി ഇവർ പറഞ്ഞിരുന്നു. ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കുടുംബത്തോടൊപ്പം അവധി ആഘോഷിക്കാൻ ഇന്ത്യയിൽ എത്തിയ ആഷ്‌ലി സമ്മേഴ്സ് ആണ് മരിച്ചത്.
ഇരുപത് മിനിറ്റിനുള്ളിൽ നാലു കുപ്പി വെള്ളമാണ് ഇവർ കുടിച്ചത്. ഒരു ദിവസം കൊണ്ട് കുടിക്കേണ്ട വെള്ളം ഒറ്റയടിക്കു കുടിച്ചു. വാട്ടർ ടോക്സിസിറ്റി മൂലമാണ് ഇവരുടെ മരണം സംഭവിച്ചതെന്ന് ഡോക്ടർമാർ പറഞ്ഞു. ഒരാൾ വളരെ ചെറിയ സമയത്തിൽ അമിതമായ അളവിൽ വെള്ളം കുടിക്കുമ്പോഴുണ്ടാകുന്ന അവസ്ഥയാണ് വാട്ടർ ടോക്സിസിറ്റി. വാട്ടർ ഇൻ ടോക്സിഫിക്കേഷൻ എന്നും ഇത് അറിയപ്പെടുന്നു.
വാട്ടർ ടോക്സിസിറ്റി, തലച്ചോറിന്റെ പ്രവർത്തനതകരാറിനു കാരണമാകുകയും രക്തത്തിലെ ജലാംശം ഇതുമൂലം വർധിക്കുകയും ചെയ്യും. സോഡിയത്തിന്റെ അളവ് ലിറ്ററിൽ 135 മില്ലി മോൾസ് എന്ന അളവിലും കുറഞ്ഞാൽ ഈ അവസ്ഥക്ക് ഹൈപ്പൊനാട്രീമിയ എന്നു വിളിക്കും.
ലക്ഷണങ്ങൾ
അമിതമായി വെള്ളം കുടിക്കുമ്പോൾ അമിതമുള്ള ജലം തലച്ചോറിനുള്ളിൽ സമ്മർദ്ദം ഉണ്ടാകുകയും ചില ലക്ഷണങ്ങൾ പ്രകടിപ്പിക്കുകയും ചെയ്യുമെന്ന് ഹർവയർഡ് ഹെൽത്ത് പറയുന്നു. കടുത്ത തലവേദന, ഛർദി, മയക്കം, പേശികൾക്ക് വേദയും ബലക്ഷയവും, ഉയർന്ന രക്ത സമ്മർദം, ആശയക്കുഴപ്പം, ശ്വാസതടസം ഇവയാണ് വാട്ടർ ടോക്സിസിറ്റിയുടെ ലക്ഷണങ്ങൾ.
കാരണം
വാട്ടർ ഇന്റോക്സിക്കേഷൻ വളരെ അപൂർവമായ പ്രതിഭാസമാണ്. ഇത് കഠിന പരിശീലനത്തിൽ ഏർപ്പെടുന്നവരെയും കായികത്തരങ്ങളേയും വിവിധ മാനസികാരോഗ്യ പ്രശനങ്ങൾ ഉള്ളവരെയുമാണ് സാധാരണയായി ബാധിക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















