ചുഴലിക്കാറ്റ് അടിക്കുമ്പോള്‍ കിം ജോങ് ഉന്നിന്റെ ചിത്രങ്ങള്‍ പറന്നുപോകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി ഉത്തര കൊറിയ. ഖനൂന്‍ ചുഴലിക്കാറ്റ് രാജ്യത്തേക്ക് കടക്കാന്‍ പോകുന്നത് സംബന്ധിച്ച മുന്നറിയിപ്പിലാണ്, ജനങ്ങളുടെ ആദ്യ പരിഗണന പരമാധികാരിയുടേയും പിതാമഹന്‍മാരുടേയും ഛായാചിത്രങ്ങളും പ്രതിമകളും സംരക്ഷിക്കുന്നതില്‍ ആയിരിക്കണമെന്ന് ഉത്തര കൊറിയ വ്യക്തമാക്കിയിരിക്കുന്നത്.
Also read :ഹിമാചല്‍ പ്രദേശില്‍ മണ്ണിടിച്ചില്‍; കാറിനു മുകളിലേക്കു പാറക്കല്ല് വീണ് ആറു വയസ്സുകാരന്‍ മരിച്ചു
ചുഴലിക്കാറ്റിന്റെ ഫലമായി കനത്ത മഴയാണ് ഉത്തര കൊറിയയില്‍ പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഉത്തര കൊറിയയില്‍ എല്ലാ വീടുകളിലും ഓഫീസുകളിലും കിം ജോങ് ഉന്നിന്റെയും മുന്‍ ഭരണാധികാരിയായിരുന്ന അദ്ദേഹത്തിന്റെ പിതാവ് കിം ജോങ് ഇല്ലിന്റെയും അദ്ദേഹത്തിന്റെ പിതാവും രാജ്യത്തിന്റെ സ്ഥാപകനുമായ കിം ഇല്‍ സങിന്റെയും ചിത്രങ്ങളുണ്ട്. നിരത്തുകളില്‍ ഇവരുടെ കൂറ്റന്‍ പ്രതിമകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇത്തരം പ്രതികമകളിലും ചിത്രങ്ങളിലും എന്തെങ്കിലും കേടുപാടുകള്‍ സംഭവിച്ചാല്‍ കനത്ത ശിക്ഷയാണ് ലഭിക്കുക.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















