തൃശൂർ: നിയന്ത്രണംവിട്ട ബൈക്ക് ഡിവൈഡറിലിടിച്ച് തെറിച്ചുവീണ് വിദ്യാർത്ഥി മരിച്ചു. ചാലക്കുടി ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥി നായരങ്ങാടി സ്വദേശി ശ്രീഹരി (19) ആണ് മരിച്ചത്.
മുരിങ്ങൂർ ദേശീയപാതയിൽ ആണ് അപകടം നടന്നത്. ബൈക്കിൽ നിന്ന് ശ്രീഹരി 50 മീറ്റർ അകലെയാണ് തെറിച്ചുവീണത്. യുവാവ് തൽക്ഷണം മരിച്ചു. വിദ്യാർത്ഥി സഞ്ചരിച്ച ബൈക്കും ഹെൽമറ്റും തകർന്നു.
Also read :പുതുപ്പള്ളിയിൽ മൂന്നാം അങ്കത്തിനൊരുങ്ങി ജെയ്ക് സി തോമസ്; ജയിപ്പിക്കാൻ പിണറായിയും പുതുപ്പള്ളിയിലേക്ക്
സംഭവത്തിൽ കൊരട്ടി പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















