കോട്ടയം: അമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മകൻ അറസ്റ്റിൽ. മുട്ടമ്പലം കളരിക്കൽ തോപ്പുഭാഗത്ത് പുതുപ്പറമ്പ് വീട്ടിൽ പി.കെ. രാജേഷിനെയാണ് (52) അറസ്റ്റ് ചെയ്തത്. ഈസ്റ്റ് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
അമ്മയെ ഇയാൾ അസഭ്യം പറയുകയും മർദിക്കുകയും കത്രിക കൊണ്ട് ആക്രമിക്കുകയുമായിരുന്നു. അമ്മയും മകനും തമ്മിൽ കുടുംബപ്രശ്നങ്ങൾ നിലനിന്നിരുന്നു. ഇതിന്റെ പേരിലാണ് ഇയാൾ അമ്മയെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ ഈസ്റ്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു.
Also read :പുതുപ്പള്ളിയിൽ മൂന്നാം അങ്കത്തിനൊരുങ്ങി ജെയ്ക് സി തോമസ്; ജയിപ്പിക്കാൻ പിണറായിയും പുതുപ്പള്ളിയിലേക്ക്
ഈസ്റ്റ് എസ്.എച്ച്.ഒ യു.ശ്രീജിത്ത്, എസ്.ഐ തോമസ് എബ്രഹാം, അനില്‍കുമാര്‍, സി.പി.ഒമാരായ യേശുദാസ്, അജേഷ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ ഇയാളെ കോടതിയിൽ ഹാജരാക്കി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















