തിരുവനന്തപുരം: നായകടിയേറ്റ പതിനേഴുകാരിക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സ വൈകിയതായി പരാതി. 7.30 ന് ആശുപത്രിയിലെത്തിയെങ്കിലും 9.30 യ്ക്കാണ് ചികില്‍സകിട്ടിയതെന്ന് കുട്ടിയുടെ പിതാവ് ഷിബു പറഞ്ഞു.
പരാതിയില്‍ മെഡിക്കല്‍ കോളജ് സൂപ്രണ്ട് അന്വേഷണത്തിനുത്തരവിട്ടു. രാവിലെ ട്യൂഷന്‍ സെന്‍ററിലേക്ക് പോകവേയാണ് ശ്രീകാര്യം പൗഡിക്കോണം സ്വദേശിനിയും പ്ലസ്ടു വിദ്യാര്‍ഥിനിയുമായ പെണ്‍കുട്ടിക്ക് നായ കടിയേറ്റത്.
Also read :പുതുപ്പള്ളിയിൽ മൂന്നാം അങ്കത്തിനൊരുങ്ങി ജെയ്ക് സി തോമസ്; ജയിപ്പിക്കാൻ പിണറായിയും പുതുപ്പള്ളിയിലേക്ക്
മാതാപിതാക്കള്‍ കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കൊണ്ടുവന്നു. 7.30 അത്യാഹിത വിഭാഗത്തിലെത്തിയെങ്കിലും 9.30 യ്ക്കു മാത്രമാണ് ചികില്‍സ കിട്ടിയതെന്നാണ് പരാതി. പ്രാഥമിക ചികില്‍സ പോലും കിട്ടിയില്ലെന്നും പറയുന്നു. പരാതിയെത്തിയതോടെ മെഡിക്കല്‍ കോളജ് സൂപ്രണ്ട് അന്വേഷണത്തിനുത്തരവിട്ടു. ആര്‍.എം.ഒ യോടു ഉടന്‍ റിപ്പോര്‍ട് നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















