ലോകത്തെ ഏറ്റവും വായുമലിനീകരണമുള്ള നഗരങ്ങളില്‍ രാജ്യതലസ്ഥാനമായ ഡല്‍ഹി മുന്‍നിരയില്‍ തന്നെ. ഈ വര്‍ഷം പുറത്ത് വിട്ട വേള്‍ഡ് എയര്‍ ക്വാളിറ്റി റിപ്പോര്‍ട്ട് അനുസരിച്ച് വായു മലിനീകരണം രൂക്ഷമായ ലോകത്തെ അന്‍പത് രാജ്യങ്ങളുടെ പട്ടികയില്‍ ഡല്‍ഹി നാലാം സ്ഥാനത്താണ്. 131 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ എട്ടാംസ്ഥാനത്താണ്. അന്തരീക്ഷ വായുവില്‍ മാലിന്യത്തിന്‍റെ നിരക്ക് കണക്കാക്കുന്ന പിഎം 2.5 ലെവല്‍ അനുസരിച്ചാണ് മലിനീകരണം കൂടിയ രാജ്യങ്ങളുടെ പട്ടിക തയ്യാറാക്കിയിരിക്കുന്നത്.
ആദ്യ 50ല്‍ 39 നഗരങ്ങളും ഇന്ത്യയില്‍ :
IQഎയര്‍ ഒരു സ്വിസ് എയര്‍ ക്വാളിറ്റി ടെക്നോളജി കമ്പനിയാണ്. 131 രാജ്യങ്ങളില്‍ നിന്നുള്ള 7323 നഗരങ്ങളില്‍ നിന്നുള്ള വിവരങ്ങളാണ് കമ്പനി പരിശോധിച്ചത്. അതാതു രാജ്യങ്ങളിലെ സര്‍ക്കാര്‍ -സര്‍ക്കാരിതര സ്ഥാപനങ്ങള്‍ നല്‍കുന്ന പഠന റിപ്പോര്‍ട്ടുകളും കണക്കുകളും അപഗ്രഥിച്ചാണ് IQഎയര്‍ പട്ടിക പ്രസിദ്ധീകരിച്ചിട്ടുള്ളത്. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം 5 മൈക്രോഗ്രാം /ക്യൂബിക് മീറ്റര്‍ എയര്‍ ആണ്. പാകിസ്ഥാനിലെ പ്രധാനനഗരങ്ങളിലൊന്നായ ലാഹോര്‍ ആണ് ലോകത്ത് ഏറ്റവും വായു മലിനീകരണമുള്ള നഗരം. തൊട്ടുപിന്നാലെ ചൈനയിയെ ഹോട്ടനും മൂന്നാം സ്ഥാനത്ത് രാജസ്ഥാനിലെ ബിവാഡിയുമുണ്ട്. നാലാം സ്ഥാനത്ത് ഡല്‍ഹിയും അന്തരീക്ഷമലിനീകരണം ഏറ്റവും ഉയര്‍ന്ന രാജ്യ തലസ്ഥാനങ്ങളില്‍ ഡല്‍ഹി രണ്ടാം സ്ഥാനത്താണ് . ഡല്‍ഹി ഇന്ത്യയിലെ 39 നഗരങ്ങള്‍ വായുമലിനീകരണം കൂടിയ 50 നഗരരങ്ങളുടെ പട്ടികയിലുണ്ട്.
വ്യാവസായിക സ്ഥാപനങ്ങളില്‍ നിന്നും വാഹനങ്ങളില്‍ നിന്നുമുള്ള മാലിന്യ പുറന്തള്ളലാണ് ഇന്ത്യയില്‍ വായുമലിനീകരണത്തിന് പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. വര്‍ഷം മുഴുവന്‍ ഇത് ഒരു കുറവുമില്ലാതെ അനുസ്യൂതം തുടരുന്നു. അതേസമയം ഒക്ടോബര്‍ , നവംബര്‍ മാസങ്ങളില്‍ പ്രത്യേകിച്ച് വടക്കേ ഇന്ത്യയില്‍ അന്തരീക്ഷത്തില്‍ പുകയുടെ അളവ് വളരെ കൂടിയതായി കണ്ടെത്തിയിട്ടുണ്ട്. വിളവെടുപ്പിനു ശേഷം പാടങ്ങളില്‍ പതിരും അവശിഷ്ടങ്ങളും കൂട്ടിയിട്ട് കത്തിക്കുന്ന പതിവുണ്ട്. ഇതാണ് വായുവില്‍ പുകയുടെ അളവ് കൂടാന്‍ കാരണം. ഭൂമിയിലേക്കയച്ച സാറ്റലൈറ്റ് ചിത്രങ്ങളില്‍ ഇത്തരത്തില്‍ തീ കത്തുന്ന ദൃശ്യങ്ങള്‍ വ്യക്തമാണ്.
ആകെയുള്ള വായു മലിനീകരണത്തില്‍ പത്ത് ശതമാനമോ അതിലധികമോ ആകാമെന്ന് ഭൌമ ഗവേഷകര്‍ പറയുന്നു. അതേ സമയം ഡല്‍ഹിയിലെ വായുമലീനീകരണത്തില്‍ 42 ശതമാനവും ഇത്തരത്തില്‍ വിളവെടുപ്പിന് ശേഷമുള്ള കത്തിക്കല്‍ മൂലമാണെന്ന് ചൂണ്ടിക്കാണിക്കുന്നു. ഡല്‍ഹിക്കു പിന്നാലെ ഹരിയാനയാണ് ഇക്കാര്യത്തില്‍ രണ്ടാമത്. നാഷണല്‍ ആംപിയന്‍റ് എയര്‍ ക്വാളിറ്റി സ്റ്റാന്‍ഡേര്‍ഡ് ലിമിറ്റിന്‍റെ റിപ്പോര്‍ട്ട് അനുസരിച്ച് ഹരിയാനയിലേത് അനുവദനീയമായതിലും രണ്ടോ മൂന്നോ ഇരട്ടി കൂടുതലാണ്. ഈ സമയത്ത് ഹരിയാനയിലെ ജനങ്ങളില്‍ ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ വലിയ തോതില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
2015ല്‍ വിളയുടെ അവശിഷ്ടങ്ങള്‍ ഇത്തരത്തില്‍ കത്തിക്കുന്നത് ഡല്‍ഹി, രാജസ്ഥാന്‍, പഞ്ചാബ്, ഉത്തര്‍പ്രദേശ് , ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ നിയമവിരുദ്ധമാക്കിയെങ്കിലും നിയമങ്ങള്‍ കാറ്റില്‍ പറത്തുന്ന കാഴ്ചയാണ് കാണാന്‍ സാധിച്ചത്. ഇതോടെ ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിന് നാഷണല്‍ ക്ലീന്‍ എയര്‍ എന്ന അഞ്ചു വര്‍ഷത്തെ പദ്ധതി കൊണ്ടു വന്നെങ്കിലും അതും പരാജയപ്പെട്ടു എന്നതിന്‍റെ ഉദാഹരണമാണ്. പുതിയ iQഎയറിന്‍റെ റിപ്പോര്‍ട്ട്. ലോകത്തെ ആദ്യ 50 നഗരങ്ങളില്‍ 39ഉം ഇന്ത്യയിലാണ് എന്നത് ആശങ്ക കൂട്ടുന്നു.
വായുമലിനീകരണം കുറക്കാനുള്ള മാര്‍ഗ്ഗങ്ങള്‍
വായു മലിനീകരണം എന്നത് ഒരു കാലാവസ്ഥാ വ്യതിയാന വെല്ലുവിളി എന്നതിലപ്പുറം ഒരു മനുഷ്യാവകാശഘടകമായി കണക്കാക്കുകയാണ് ആദ്യം വേണ്ടതെന്ന് വിദഗ്ദ്ധര്‍ പറയുന്നു. മാലിന്യമുക്തവും ആരോഗ്യ പ്രദായകവുമായ അന്തരീക്ഷത്തില്‍ ജീവിക്കാനാകുക എന്നത് ഒരു അടിസ്ഥാന മനുഷ്യാവകാശമാണെന്ന് ഐക്യ രാഷ്ട്രസഭ പ്രമേയം പാസാക്കിയിട്ടുണ്ട്. 2070 ലെ നെറ്റ് സീറോ എമിഷന്‍ എന്ന ലക്ഷ്യത്തെ മനുഷ്യാവകാശമായി ബന്ധപ്പെടുത്തി പദ്ധതികള്‍ ആസുത്രണം ചെയ്യുന്നത് ഫലപ്രദമായിരിക്കുമെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയിൽ വായു ശുദ്ധീകരണത്തിനായി സ്വകാര്യ ധനസഹായം സമാഹരിക്കാൻ കഴിയുന്ന ഒരു സാമ്പത്തിക ഘടന സൃഷ്ടിക്കേണ്ടതുണ്ട്. ശുദ്ധമായ ഊർജം, ഇ-മൊബിലിറ്റി തുടങ്ങിയ ഹരിത മേഖലകൾ വായുവിന്‍റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് ഗ്രീന്‍ ട്രാന്‍സിഷന്‍ ഫിനാന്‍സ് പരിഹാരങ്ങൾ വാഗ്ദാനം ചെയ്യുന്നു. ഇന്ത്യന്‍ അഗ്രികള്‍ച്ചര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് വൈക്കോല്‍ കത്തിക്കുന്നതിന് പരിഹാരമായി PUSA എന്ന ജൈവ എന്‍സൈം വികസിപ്പിച്ചെടുത്തിട്ടുണ്ട്.
ഇത് തളിച്ചാല്‍ 20-25 ദിവസത്തിനുള്ളിൽ തന്നെ വയ്ക്കോല്‍ അടക്കമുള്ള വിളാവശിഷ്ടങ്ങളെ വിഘടിപ്പിക്കാൻ തുടങ്ങുന്നു. പിന്നീട് ഇത് വളമായി മാറുകയും മണ്ണിനെ കൂടുതൽ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. നഗരങ്ങളില്‍ വികസനം വര്‍ദ്ധിക്കുമ്പോള്‍ കോണ്‍ക്രീറ്റിന്‍റെ നിര്‍മ്മാണവും കൂടുന്നു. ഇത് നഗരങ്ങളിൽ വായുവിലെ മലിനീകരണത്തിന് ഒരു പ്രധാന കാരണമായി മാറുന്നുണ്ട്.
ഈ സാഹചര്യം നേരിടാൻ, നിർമ്മാണ പ്രവർത്തനങ്ങളുടെ പാരിസ്ഥിതിക ആഘാതങ്ങൾ കുറയ്ക്കാൻ കഴിയുന്ന റെഡിമെയ്ഡ് കോൺക്രീറ്റ് ഉപയോഗിക്കാൻ നിതി ആയോഗ് നിർദ്ദേശിച്ചിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം