ഡബ്ലിന്‍: കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട ആക്ഷന്‍പ്ലാനിന്റെ ഭാഗമായി കന്നുകാലികളുടെ എണ്ണം കുറയ്ക്കുന്ന പദ്ധതിയിലെ അവ്യക്തത ക്ഷീരകര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നു.പദ്ധതി എങ്ങനെ പ്രാവര്‍ത്തികമാക്കുമെന്നതില്‍ ഇപ്പോഴും പലവിധ ആശയക്കുഴപ്പങ്ങള്‍ നിലനില്‍ക്കുകയാണ്.ഇത് പരിഹരിക്കണമെന്ന ആവശ്യം വിവിധ കര്‍ഷക സംഘടനാ നേതാക്കളില്‍ നിന്നുമുയര്‍ന്നിട്ടുണ്ട്.
also read.. പനവല്ലിയില്‍ വീണ്ടും കടുവയിറങ്ങി; ജനവാസ മേഖലയിലിറങ്ങി പശുവിനെ കൊന്നു
കാലാവസ്ഥാ വ്യതിയാന പദ്ധതിയുടെ പേരു പറഞ്ഞ് ക്ഷീരകര്‍ഷകരെ ഒഴിവാക്കാനാണ് ശ്രമം നടക്കുന്നതെന്ന് കര്‍ഷക സംഘടനകള്‍ ആരോപിക്കുന്നു. കന്നുകാലികളെ വെട്ടിക്കുറയ്ക്കാനൊരുങ്ങുമ്പോഴും വ്യക്തമായ എക്സിറ്റ് സ്‌കീം നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാക്കുന്നില്ല.മൊത്തത്തില്‍ ആശയക്കുഴപ്പമുണ്ടാക്കുകയാണ് സര്‍ക്കാരെന്നും സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.
ക്ഷീരകര്‍ഷകരെ പൂര്‍ണ്ണമായും അവഗണിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്ന് ഐസിഎംഎസ്എ പ്രസിഡന്റ് പാറ്റ് മക്കോര്‍മക്ക് ആരോപിച്ചു.ക്ഷീരമേഖലയില്‍ നടപ്പാക്കേണ്ടിയിരുന്ന വിവിധ പദ്ധതികള്‍ ഇപ്പോഴും സര്‍ക്കാര്‍ വകുപ്പുകളില്‍ പൊടിപിടിച്ചു കിടക്കുകയാണ്.ക്ഷീരകര്‍ഷകര്‍ക്കുള്ള പുതിയ പദ്ധതികളൊന്നും സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നില്ല.
കാലാവസ്ഥാ ലക്ഷ്യം നേടണമെങ്കില്‍ മൂന്നു വര്‍ഷത്തിനുള്ളില്‍ മാത്രം 65000 കറവപ്പശുക്കളെ കുറയ്ക്കേണ്ടി വരുമെന്നാണ് വകുപ്പ് വ്യക്തമാക്കുന്നത്. ഇതിനായി 200 മില്യണ്‍ യൂറോ ചെലവിടേണ്ടിവരും.കഴിഞ്ഞ മാസം, മന്ത്രി ചാര്‍ളി മക്കോണലോഗ് ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരുന്നു.എന്നാല്‍ കന്നുകാലികളെ ഒഴിവാക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഡയറി പ്രോസസര്‍മാരുടെ ഭാഗത്തുനിന്നുമുണ്ടായത്.
രാജ്യത്തെ പ്രമുഖ മില്‍ക്ക് പ്രോസസര്‍ ടിര്‍ലാന്‍ അതിന്റെ കര്‍ഷകര്‍ക്കുള്ള വിരമിക്കല്‍ പദ്ധതിയെക്കുറിച്ച് അതിലെ അംഗങ്ങളോട് അഭിപ്രായം തേടിയിരുന്നു.ക്ഷീരമേഖലയില്‍ നിന്നും മാറുന്നതിനുള്ള വിവിധ കാരണങ്ങള്‍ വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടിരുന്നു. പശുക്കളുടെ എണ്ണം എത്ര കണ്ട് കുറയ്ക്കാനാകുമെന്നും കന്നുകാലികളെ ഒഴിവാക്കുന്ന പക്ഷം ഭൂമി എന്തിനാകും വിനിയോഗിക്കുകയെന്നും വ്യക്തമാക്കണമെന്നും സ്ഥാപനം ആവശ്യപ്പെട്ടിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം