ഡബ്ലിന്‍: അയര്‍ലണ്ടില്‍ ഡീസല്‍ ,പെട്രോള്‍ വിലകളില്‍ അടുത്ത മാസങ്ങളില്‍ ഗണ്യമായ വര്‍ദ്ധനയുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍.എക്‌സൈസ് തീരുവ പൂര്‍ണമായി പുനഃസ്ഥാപിക്കുന്നതോടെ നവംബര്‍ മാസത്തോടെ പെട്രോളിന് ലിറ്ററിന് 1.85 യൂറോയും ഡീസലിന് ലിറ്ററിന് 1.75 യൂറോയും നല്‍കേണ്ടി വരുമെന്നാണ് എഎ അയര്‍ണ്ട് മുന്നറിയിപ്പ് നല്‍കുന്നത്.
also read.. ഖത്തറില്‍ റിക്രൂട്ട്മെന്റ് അപേക്ഷകളിൽ കുറവ്; 7294 പുതിയ അപേക്ഷകൾ
മേയ് മാസം മുതല്‍ പമ്പുകളിലെ ഡീസല്‍ വിലയില്‍ 20 സെന്റിന്റെ വര്‍ധനവുണ്ടായി. പെട്രോള്‍ വിലയും വര്‍ധിച്ചെങ്കിലും ഡീസല്‍ വിലയോളം വര്‍ധിച്ചിട്ടില്ല. ഏറ്റവും പുതിയ ഇന്ധന സര്‍വേ വിവരങ്ങള്‍ കാണിക്കുന്നത് പെട്രോള്‍, ഡീസല്‍ വിലകള്‍ കുതിച്ചുയരുന്നു എന്നാണ്. വില സ്ഥിരത നിലനിര്‍ത്തിയ കഴിഞ്ഞ മാസത്തില്‍ നിന്ന് വ്യത്യസ്തമാണിപ്പോഴുള്ളത്.
കഴിഞ്ഞ മാസത്തിനും ഈ മാസത്തിന്റെ തുടക്കത്തിനും ഇടയില്‍ പെട്രോള്‍ വിലയില്‍ 3 ശതമാനം വര്‍ധനയുണ്ടായി, ലിറ്ററിന് ശരാശരി വില 1.65 യൂറോയില്‍ നിന്ന് 1.70 യൂറോയായി ഉയര്‍ന്നു. എന്നാല്‍ ഡീസല്‍ വില മുന്‍ മാസത്തെ ശരാശരിയേക്കാള്‍ ഏകദേശം ലിറ്ററിന് 9സെന്റ് വര്‍ദ്ധിച്ചു.
കഴിഞ്ഞ കുറച്ച് മാസങ്ങളായി അസംസ്‌കൃത വസ്തുക്കളുടെ കുതിച്ചുചാട്ടം തുടരുകയാണെന്നും , 2023 ല്‍ ഇതുവരെ ഉണ്ടായിരുന്നതില്‍ ഏറ്റവും ഉയര്‍ന്ന നിലയിലാണ് അവ ഇപ്പോഴുള്ളതെന്നും മോട്ടോറിംഗ് ഓര്‍ഗനൈസേഷന്‍ വ്യക്തമാക്കി. ചില ഡ്യൂട്ടി വര്‍ദ്ധനകള്‍ ഇനിയും പ്രാബല്യത്തില്‍ വരാനുള്ളതിനാല്‍ വില ഇനിയും ഉയരും.
ഇന്ധന എക്‌സൈസ് തീരുവയിലെ വര്‍ദ്ധനവ് അടുത്ത മാസം ആദ്യം നടപ്പിലാക്കും. അത് ഒരു ലിറ്റര്‍ പെട്രോളിന് 7 സെന്റും, ഒരു ലിറ്റര്‍ ഡീസലിന് 5 സെന്റും ഉയരുന്നതോടെ ആദ്യഘട്ട വര്‍ദ്ധനവുണ്ടാവും.
ഒക്ടോബര്‍ 31 ന്, എക്‌സൈസ് തീരുവയുടെ മുഴുവന്‍ നിരക്ക് ഘട്ടം ഘട്ടമായി പുനഃസ്ഥാപിക്കുന്നതോടെ ഒരു ലിറ്റര്‍ പെട്രോളിന് വീണ്ടും 8 സെന്റും, ഡീസലിന് 6 സെന്റും വര്‍ദ്ധിക്കും.
കഴിഞ്ഞ കുറച്ച് മാസങ്ങളായി ക്രൂഡ് ഓയിലിന്റെ വില വര്‍ദ്ധിച്ചു വരുന്നതും പെട്രോള്‍ ഡീസല്‍ വില വര്‍ധിക്കാന്‍ കാരണമാവും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം