ടോക്കിയോ: ജപ്പാനിലെ ഹോക്കൈഡോയില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. വെള്ളിയാഴ്ച രാവിലെയാണ് തീവ്രതയേറിയ ഭൂചലമുണ്ടായതെന്ന് ജര്‍മന്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ ജിയോസയന്‍സസ് (ജി.എഫ്.ഇസെഡ്) അറിയിച്ചു. ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് 46 കിലോമീറ്റര്‍ (28.58 മൈല്‍) താഴെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.
അതേസമയം, വ്യാഴം, വെള്ളി ദിവസങ്ങളില്‍ രാത്രിയില്‍ പോര്‍ട്ട്‌ബ്ലെയര്‍, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിന്റെ 112 കിലോമീറ്റര്‍ എസ്.എസ്.ഇയില്‍ റിക്ടര്‍ സ്‌കെയിലില്‍ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രേഖപ്പെടുത്തിയതായി നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















