തിരുവല്ല: 67കാരിയെ വീടുകയറി വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ടുപേർ പൊലീസ് പിടിയിൽ.
കല്ലുങ്കൽ മംഗലപറമ്പിൽ കൃപാലയം വീട്ടിൽ ശോശാമ്മ ഫിലിപ്പിനാണ് വെട്ടേറ്റത്.
https://www.youtube.com/watch?v=LEo86PnhFes
പുളിക്കീഴ് പൊലീസാണ് പ്രതികളെ പിടികൂടിയത്. കഴിഞ്ഞ ഏഴാം തീയതി രാത്രി 10 മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
Also read : എഐ ക്യാമറ അഴിമതി; പ്രതിപക്ഷ നേതാക്കള്‍ നല്‍കിയ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും
തിരുവല്ലയിലെ കല്ലുങ്കലിൽ ആറംഗ സംഘമാണ് വടിവാൾ ഉൾപ്പെടെയുള്ള മാരകായുധങ്ങളുമായി ആക്രമണം നടത്തിയത്. വെട്ടേറ്റ ശോശാമ്മ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
ശോശാമ്മയുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിൽ രണ്ടു പ്രതികളെ ഇന്ന് പുലർച്ചെയോടെയാണ് പുളിക്കീഴ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കേസിൽ നാല് പ്രതികൾ കൂടി ഇനി പിടിയിലാവാനുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















