ഷിംല: ഹിമാചല്‍ പ്രദേശില്‍ മേഘവിസ്‌ഫോടനം. സിര്‍മൗര്‍ ജില്ലയിലെ പോണ്ട സാഹിബ് മേഖലയിലാണ് മേഘവിസ്‌ഫോടനം ഉണ്ടായത്. നിരവധി വീടുകള്‍ തകര്‍ന്നു. അതേസമയം ഓഗസ്റ്റ് 15 വരെ സംസ്ഥാനത്ത് മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ബുധനാഴ്ച രാത്രിയാണ് ജില്ലയിലെ പോണ്ട സാഹിബ് മേഖലയില്‍ മേഘവിസ്‌ഫോടനം ഉണ്ടായത്.
https://www.youtube.com/watch?v=LEo86PnhFes
മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് മണാലി ദാദിയ ഗ്രാമത്തിലെ നിരവധി വീടുകളില്‍ വെള്ളം കയറി. നിരവധി വീടുകള്‍ തകര്‍ന്നു. മലഗി ദാദിയാത്തിലെ വസ്തുവകകള്‍ക്ക് കനത്ത നാശനഷ്ടം സംഭവിച്ചതായി സംസ്ഥാന എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ അറിയിച്ചു.
Also read : എഐ ക്യാമറ അഴിമതി; പ്രതിപക്ഷ നേതാക്കള്‍ നല്‍കിയ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും
ഗിരി നദിയിലെ ജലനിരപ്പ് ഉയര്‍ന്നതായും അധികൃതര്‍ അറിയിച്ചു. മേഘവിസ്‌ഫോടനത്തെത്തുടര്‍ന്ന് ദേശീയ പാത-707-ന്റെ ഒരു ഭാഗം അടച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















