ആലത്തൂര്‍: കുട്ടികൾക്ക് നേരെയുള്ള ലൈംഗിക അതിക്രമ കേസില്‍ അച്ഛന്‍ അറസ്റ്റിലായതിന്റെ മനോവിഷമവും അപമാനവുംമൂലം യുവാവ് ആത്മഹത്യചെയ്തു. പാലക്കാട് ആലത്തൂരിനടുത്ത് തരൂരിലെ സ്വാമിനാഥനെ (51) തിങ്കളാഴ്ച രാത്രി പോക്‌സോ കേസില്‍ പോലീസ് അറസ്റ്റുചെയ്തിരുന്നു.
എറണാകുളത്ത് സ്വകാര്യസ്ഥാപനത്തില്‍ ജോലിചെയ്തിരുന്ന 23-കാരനായ മകന്‍ വിവരമറിഞ്ഞ് രാത്രി വൈകി വീട്ടിലെത്തി. പിറ്റേന്ന് രാവിലെ വീട്ടുകാര്‍ വിളിച്ചെങ്കിലും വാതില്‍ തുറക്കുകയോ പ്രതികരിക്കുകയോ ചെയ്തില്ല. വാതില്‍ പൊളിച്ചുനോക്കിയപ്പോള്‍ ഫാനില്‍ യുവാവിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നെന്ന് ആലത്തൂര്‍ പോലീസ് പറഞ്ഞു. സ്വാമിനാഥനെ ആലത്തൂര്‍ കോടതി ചൊവ്വാഴ്ച വൈകീട്ട് റിമാന്‍ഡ്‌ചെയ്തു.
Also read : ഖേ ഗോളി – ഇന്ത്യയുടെ ലൈംഗികത്തൊഴിലാളി ഗ്രാമം
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















