വത്തിക്കാന്‍ സിറ്റി: എല്‍ജിബിടിക്കാരുടെ വിശ്വാസപരവും ആരാധനാപരവുമായി അവകാശങ്ങള്‍ ഒരിക്കല്‍ക്കൂടി ഉയര്‍ത്തിപ്പിടിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. കത്തോലിക്കാ സഭ എല്‍ജിബിടി വിഭാഗക്കാര്‍ അടക്കം എല്ലാവര്‍ക്കുമുള്ളതാണെന്നും സഭയുടെ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ടുതന്നെ അവര്‍ക്കു പിന്തുണ നല്‍കണമെന്നും മാര്‍പാപ്പ ആഹ്വാനം ചെയ്തു.
also read.. കാണാതായ അംതുൽ മോനിൻ അമീറിനെ സുരക്ഷിതയായി കണ്ടെത്തിയാതായി പോലീസ്
ലോക കത്തോലിക്കാ യുവജനമേളയ്ക്കുശേഷം പോര്‍ച്ചുഗലില്‍ നിന്നു റോമിലേക്കു മടങ്ങവെ, വിമാനത്തില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീകള്‍ക്ക് പൗരോഹിത്യവും കുര്‍ബാനയുടെ കാര്‍മികത്വവും നല്‍കാത്തതും സ്വവര്‍ഗ വിവാഹം അനുവദിക്കാത്തതും സംബന്ധിച്ച ചോദ്യത്തിനു മറുപടിയായാണ് ഇക്കാര്യം വ്യക്തമാക്കിയത്.
എന്നാല്‍, പൗരോഹിത്യം നല്‍കുകയോ സ്വവര്‍ഗ വിവാഹം അനുവദിക്കുകയോ ചെയ്യുന്ന വിധത്തിലുള്ള പരിഷ്കാരങ്ങളെക്കുറിച്ചൊന്നും അദ്ദേഹം സൂചന നല്‍കിയില്ല.
സഭയില്‍ നിയമങ്ങളും നിയന്ത്രണങ്ങളുമുണ്ട്. ക്രിസ്തു അപ്പസ്തോലന്മാരായി പുരുഷന്മാരെ മാത്രം തിരഞ്ഞെടുത്തതുകൊണ്ടു പൗരോഹിത്യം അങ്ങനെ തുടരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം