തുറവൂർ: കെ.എസ്.ആർ.ടി.സി ബസും സ്വിഫ്റ്റ് കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ യാത്രക്കാരന് ഗുരുതര പരിക്ക്.
കാർ യാത്രക്കാരൻ കൊല്ലം ഭാരതീപുരം സുധീഷ് ഭവനിൽ സുധീഷ് ഷാജി(25)യ്ക്കാണ് ഗുരുതര പരിക്കേറ്റത്. ഇയാൾ മരട് ലേക്ക് ഷോർ ആശുപത്രിയിൽ ചികിത്സയിലാണ്.
https://www.youtube.com/watch?v=LEo86PnhFes
ദേശീയപാതയിൽ പൊന്നാംവെളി ടൗണിന് സമീപം തിങ്കളാഴ്ച രാവിലെ 6.45-നായിരുന്നു അപകടം.
കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. കൊല്ലം ഭാഗത്തേക്ക് പോകുകയായിരുന്ന കാർ നിയന്ത്രണം തെറ്റി മീഡിയനിൽ ഇടിച്ച് കയറി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















