ലോകമെമ്പാടും പട്ടാള അട്ടിമറിയിലൂടെയുള്ള അധികാര ലബ്ദികൾക്കെല്ലാം പൊതുവെ സമാനമായ പിന്നാമ്പുറക്കഥകൾ തന്നെയാണ്. ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് നൈജറിൽ സംഭവിക്കുന്നതും. ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ വടക്കൻ മേഖലയിലെ സുപ്രധാന രാഷ്ട്രം. അത്ലാന്റിക് മുതൽ ചെങ്കടൽ വരെ നീളുന്ന ഒരു ബെൽറ്റ് രാഷ്ട്രങ്ങളിൽ തന്ത്രപ്രധാന മേഖലയിൽ സ്ഥിതി ചെയ്യുന്ന രാഷ്ട്രം. പക്ഷെ നൈജർ എന്നും പട്ടാള ഭരണത്തിലും ജിഹാദികളുടെ കൈകളിലും ഞെരിഞ്ഞമർന്ന ചരിത്രമാണ്.
1960ൽ ഫ്രഞ്ച് കോളനി വാഴ്ചയിൽ നിന്ന് സ്വാതന്ത്ര്യം നേടിയതിനു ശേഷം 2021ൽ ആദ്യമായി ഭരണത്തിൽ എത്തിയ ജനാധിപത്യ സർക്കാരായിരുന്നു ബസ്സുമിന്റേത്. പക്ഷേ ബസ്സുമിന്റെ ഭരണത്തിൽ രാജ്യത്തെ ജനാധിപത്യ പ്രക്രിയയ്ക്ക് മരണമണി മുഴങ്ങുന്നു എന്നാണ് ഭരണം പിടിച്ചെടുത്ത സൈനിക തലവൻ അബ്ദുറഹ്മാൻ ഷിയാനി വ്യക്തമാക്കുന്നത്. പ്രസിഡൻറ് ബസ്സോമിന് കീഴിൽ കെടുകാര്യസ്ഥത നിറഞ്ഞ ഭരണമാണ് നടന്നതെന്നും ബസവും ഫ്രാൻസിന്റെ ചട്ടുകമായി പ്രവർത്തിക്കുകയാണെന്നും സിയാനി ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തു പറഞ്ഞിരുന്നു.
എന്തായാലും നൈജറിൽ പട്ടാള അട്ടിമറിയെ തുടർന്ന് ഉണ്ടായ സ്ഥിതി വിശേഷങ്ങൾ പുതിയ തലത്തിലേക്ക് എത്തിയിരിക്കുന്നു. പാശ്ചാത്യ രാജ്യങ്ങളുടെ ഇടപെടൽ ഭയന്ന് രാജ്യത്തിനു മുകളിലൂടെയുള്ള വ്യോമ ഗതാഗതം നിരോധിച്ചിരിക്കുകയാണ് നൈജറിലെ പട്ടാള ഭരണകൂടം . അട്ടിമറിയിലൂടെ പുറത്താക്കപ്പെട്ട പ്രസിഡൻറ് മുഹമ്മദ് ബസൗമിനെ വീണ്ടും പദവിയിൽ എത്തിക്കുന്നതിന് ഇക്കോ വാസ് രാജ്യങ്ങൾ അഥവാ പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങൾ നൽകിയ അന്തിമ സമയപരിധി ഞായറാഴ്ച അവസാനിക്കെയാണ് മുൻകരുതൽ എന്ന നിലയ്ക്ക് മുകളിലൂടെയുള്ള വ്യോമഗതാഗതം പട്ടാള ഭരണകൂടം തടഞ്ഞത്.
പട്ടാള ഭരണം നിലനിൽക്കുന്ന അയൽ രാജ്യങ്ങളായ മാലയും ബുർക്കനാ ഫിസൊയും ഇതിനോടകം തന്നെ നൈജീറിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു രംഗത്തെത്തിയിട്ടുണ്ട് . അതേസമയം ഫ്രാൻസിന്റെ പഴയ കോളനി കൂടിയായ നൈജറിൽ നിന്ന് തങ്ങളുടെ പൗരന്മാർ എത്രയും വേഗം ഒഴിഞ്ഞു പോകണമെന്നും നൈജറിലേക്ക് അയൽ രാജ്യങ്ങളായ മാലിയിലേക്കോ യാത്ര ചെയ്യരുതെന്നും കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
പട്ടാള അട്ടിമറിക്ക് പിന്നാലെ നൈജീറിനെതിരായ ഉപരോധം ശക്തമാണ്. പ്രത്യേകിച്ചും രാജ്യങ്ങളുടെ സംഘടനയായ ഇക്കോവാസിൽ നിന്ന് .നൈജീരിയയിൽ നിന്നുള്ള വൈദ്യുതി നൽകൽ നിലച്ചിട്ടുണ്ട്.
ഇക്കോ വാസ് രാജ്യങ്ങൾ അതിർത്തികൾ കൂടി അടച്ചതോടെ നൈജറിൽ നിന്നും തിരിച്ച് നൈജറിലേക്കും ഉള്ള കയറ്റിറക്കം മതികൾ നിലച്ചു. നൈജറിന്റെ സാമ്പത്തിക സ്ഥിരതയെ പിടിച്ചുലക്കുന്നതാണ് ഈ നീക്കം. അതേസമയം ഫ്രാൻസുമായുള്ള എല്ലാ സൈനിക ധാരണകളും തള്ളിക്കളയുന്നതായി പട്ടാള ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്. മുൻ സർക്കാർ നിയമിച്ച സ്ഥാനപതികളെയെല്ലാം പുറത്താക്കി. വിദേശ ഇടപെടലിനെതിരെ ജാഗ്രത പാലിക്കണമെന്ന് സൈന്യം ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. പട്ടാള ഭരണകൂടവുമായി ഇക്കോവാസ് രാജ്യങ്ങൾ നടത്തിയ നയതന്ത്ര ചർച്ചകൾ ഇനിയും ഫലം കണ്ടിട്ടില്ല എന്നതാണ് ഏറ്റവും വലിയ തിരിച്ചടി.
പട്ടാളഭരണത്തിന് താങ്ങായി വാഗ്നർ കൂലിപ്പട്ടാളം
പ്രസിഡന്റ് മുഹമ്മദ് ബസൗമിനെ തടവിലാക്കി സൈനിക മേധാവി അബ്ദു റഹ്മാൻ സിയാനി അധികാരം ഏറ്റെടുത്തത്. എന്നാൽ അട്ടിമറിക്ക് കുറച്ചുദിവസങ്ങൾക്കു മുൻപ് റഷ്യയിൽ പുടിനെ വിറപ്പിച്ച വാഗ്നർ കൂടിപ്പട്ടാളം അവരുടെ മേധാവി യെവ്ഗ്‌നി പ്രിഗോ സിനും നൈജറിലെത്തിയിരുന്നു എന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യന്നു.
അട്ടിമറി അനിവാര്യമെന്നും ക്രമസമാധാനത്തിന് സേനയെ അയയ്ക്കാൻ തയ്യാറാണെന്നും വാഗ്നർ കൂലിപ്പട്ടാള മേധാവി യെവ്ഗിനി പ്രി ഗോഷിൻ പ്രഖാപിച്ചതോടെ നൈജറിന്റെ കൂറ് എങ്ങോട്ടാണ് എന്ന് വ്യക്തമായി. മാലിയും ബർക്കിനഫോസോയും അടക്കമുള്ള പട്ടാള ഭരണ കൂടങ്ങൾ അട്ടിമറിക്കു ശേഷം റഷ്യയുമായി കൂടുതൽ അടുത്തിരുന്നു. ആഫ്രിക്കൻ രാജ്യങ്ങളിൽ പശ്ചാത്യൻ രാജ്യങ്ങൾക്ക് വിശ്വാസം നഷ്ടപ്പെടുമ്പോൾ റഷ്യയോടുള്ള കൂറ് വർദ്ധിച്ചു വരുന്നു.
ആഫ്രിക്കൻ ഭൂപടത്തിൽ നൈജറിന്റെ പ്രാധാന്യം:-
ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ വടക്കൻ മേഖലയിലെ ഏറ്റവും വലിയ രാജ്യമാണ് നൈജർ. മേഖലയിലെ മറ്റ് ആഫ്രിക്കൻ രാജ്യങ്ങളെ അപേക്ഷിച്ച് ജനാധിപത്യ ഭരണം വലിയ ഭീഷണികളില്ലാതെ നിലനിന്ന രാജ്യം. നയതന്ത്രപരമായി ഏറെ പ്രധാന്യവുമുണ്ട് നൈജറിന് . അമേരിക്കയുടെയും ഫ്രാൻസിന്റെയും സൈനിക ബേസുകൾ നൈജറിലാണ് എന്ന് മാത്രമല്ല, ഇസ്ലാമിക ഭീകര വാദത്തിനെതിരെയുള്ള പോരാട്ടത്തിൽ പാശ്ചാത്യ ശക്തികളുടെ സുപ്രധാന സഖ്യ രാജ്യം കൂടിയാണ് ഈ രാജ്യം.
സാമ്പത്തികമായി യുറേനിയം സമ്പുഷ്ടമാണ് നൈജർ.. ലോകത്താകെയുള്ള യുറേനിയം സപ്ലൈയുടെ 7 ശതമാനവും ഇവിടെ നിന്നാണ്. ആണവോർജ നിർമ്മിതിയിലെ സുപ്രധാന ഘടകമാണ് യുറേനിയം എന്നതുകൊണ്ടുതന്നെ അത് രാജ്യത്തേക്ക് എത്തിക്കുന്ന സാമ്പത്തിക സ്രോതസ്സ് മനസ്സിലാക്കാവുന്നതാണ്.അതുകൊണ്ടു തന്നെയാണ് നൈജർ അമേരിക്ക അടക്കമുള്ള ആണവ ശക്തികളുടെ കണ്ണിലുണ്ണിയായതും. പക്ഷേ നൈജറിലെ ജനത ഇന്നും ലോകത്തെ ഏറ്റവും താഴ്ന്ന നിലവാരമുള്ള ജീവിത സാഹചര്യങ്ങളിൽ നിൽക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ തന്നെയാണ്.
സൈന്യത്തിന് നൽകിയ അന്തിമ സമയപരിധി ഞായറാഴ്ച അവസാനിക്കവേ സ്ഥിതിഗതികൾ നിയന്ത്രണത്തിൽ ആക്കാനും നയതന്ത്ര പരമായ പരിഹാരം കണ്ടെത്താനും നൈജർ പട്ടാള ഭരണകൂടത്തിന് കുറച്ചുകൂടി സമയം നൽകണം എന്ന നിലപാടിലാണ് ഇറ്റലിയും ജർമ്മനിയും .ലോകരാജ്യങ്ങളും അന്താരാഷ്ട്ര സംഘടനകളും നേച്ചറിലെ ഭരണ അട്ടിമറിയെ അപലപിച്ച രംഗത്തെത്തിയിരുന്നു. യൂറോപ്യൻ യൂണിയൻ നൈജറുമായുള്ള സുരക്ഷാ സഹകരണം റദ്ദാക്കി. നൂറുകണക്കിന് വിദേശികളാണ് പട്ടാളം അട്ടിമറിക്ക് ശേഷം നൈജർ വിട്ടത്. സമയം ജനാധിപത്യപരമായ ഒരു ഭരണകൈമാറ്റത്തിന് തയ്യാറാണെന്ന് പട്ടാള ഭരണകൂടം നേരത്തെ സൂചിപ്പിച്ചുവെങ്കിലും അത് എന്ന് സംഭവിക്കും എന്നത് അവർ വ്യക്തമാക്കിയിട്ടില്ല മാത്രവുമല്ല പട്ടാള ഭരണത്തിന്റെ അനുകൂലമായി തലസ്ഥാനമായ ആയിരങ്ങൾ പങ്കെടുത്ത റാലി പട്ടാള നേതൃത്വത്തിന് നൽകുന്ന ആത്മവിശ്വാസവും ചെറുതല്ല.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
…………