കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിൽ തീ അണയ്ക്കാൻ എത്തിയ അഗ്നിരക്ഷാസേനയുടെ രണ്ട് ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. കാലിഫോർണിയ അഗ്നിരക്ഷാസേനയിലെ രണ്ട് ഉദ്യോഗസ്ഥരും കരാറടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന പൈലറ്റുമാണ് അപകടത്തിൽ മരിച്ചത്.
കാബസോൺ മേഖലയിലെ ബ്രോഡ്വേ സ്ട്രീറ്റിന് സമീപത്തുണ്ടായ തീപിടിത്തം നിയന്ത്രിക്കാനെത്തിയ ഹെലികോപ്റ്ററുകളാണ് അപകടത്തിൽപ്പെട്ടത്.
read more ഹൃദയാഘാതം: സംവിധായകൻ സിദ്ധിഖ് ആശുപത്രിയിൽ
പ്രദേശത്തെ തുറസായ സ്ഥലത്ത് പടർന്ന തീ കെടുത്തുന്നതിനിടെ, ഒരു ഹെലികോപ്റ്റർ മറ്റൊന്നിൽ ഇടിക്കുകയായിരുന്നു.
https://www.youtube.com/watch?v=LEo86PnhFes
അപകടത്തെ തുടർന്ന് ഒരു ഹെലികോപ്റ്റർ നിയന്ത്രണം നഷ്ട്ടപ്പെട്ട് തകർന്നു വീണു. അതിലുണ്ടായിരുന്ന മൂന്ന് പേരും മരിച്ചു.രണ്ടാമത്തെ ഹെലികോപ്റ്റർ സുരക്ഷിതമായി ലാൻഡ് ചെയ്തു. ഹെലികോപ്റ്റർ തകർന്നുവീണതിനെത്തുടർന്ന് നാല് ഏക്കർ സ്ഥലത്ത് കൂടി തീ പടർന്നുപിടിച്ചെങ്കിലും അഗ്നിരക്ഷാസേന ഇതും പൂർണമായും കെടുത്തി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















