പത്തനംതിട്ട: കെ.എസ്.ആർ.ടി.സി ബസില്‍ സ്ത്രീകളെ ശല്യം ചെയ്യാന്‍ ശ്രമിച്ച രണ്ടു കേസുകളിലായി രണ്ട് പൊലീസ് ഉദ്യോഗസ്ഥർ അറസ്റ്റിലായി.
അടൂരിൽ കെ.എസ്.ആർ.ടി.സി ബസിൽ യുവതിയെ കടന്ന് പിടിക്കാൻ ശ്രമിച്ച തിരുവനന്തപുരം ഐജി ഓഫീസിലെ ജീവനക്കാരനായ സതീഷിനെയാണ് അറസ്റ്റ് ചെയ്തത്.
https://www.youtube.com/watch?v=LEo86PnhFes
അടൂർ പൊലീസ് ആണ് പെൺകുട്ടിയുടെ പരാതിയെ തുടർന്ന് അറസ്റ്റിലായത്. ഇടുക്കി സ്വദേശിയാണ് അറസ്റ്റിലായ സതീഷ്. തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിലാണ് സംഭവം നടന്നത്.
read more ഹൃദയാഘാതം: സംവിധായകൻ സിദ്ധിഖ് ആശുപത്രിയിൽ
യാത്രാമധ്യേ യുവതി അടൂർ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയും പൊലീസ് എത്തി കെ.എസ്.ആർ.ടി.സി ബസിൽ നിന്നും സതീഷിനെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. ഐജി ഓഫീസിൽ കോൺഫിഡൻഷ്യൽ അസിസ്റ്റൻറ് തസ്തികയിലാണ് സതീഷ് ജോലി ചെയ്യുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















