സുൽത്താൻ ബത്തേരി: കർണാടകയിലെ ഗുണ്ടൽപേട്ടയിലുണ്ടായ വാഹനാപകടത്തിൽ വയനാട് സ്വദേശി മരിച്ചു. പുൽപ്പള്ളി കുറിച്ചിപ്പറ്റ ആലൂർകുന്ന് ചരുവിള പുത്തൻ വീട്ടിൽ സുന്ദരേശൻ (60) ആണ് മരിച്ചത്.
തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു അപകടം നടന്നത്. സുന്ദരേശനും സംഘവും സഞ്ചരിച്ച കാര്‍ പച്ചക്കറി ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.
https://www.youtube.com/watch?v=LEo86PnhFes
സുന്ദരേശന്‍ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു.
read more ബ്രിട്ടനിൽ കൊവിഡിന്‍റെ പുതിയ വകഭേദം; അതിവേഗം പടരുന്നു
ഭാര്യ അമ്മിണി, അനുജൻ സുനീഷ്, മകന്റെ ആറ് വയസ്സുള്ള കുട്ടി എന്നിവർ പരിക്കുകളോടെ ഗുണ്ടൽപേട്ട ആശുപത്രിയിൽ ചികിത്സയിലാണ്. ബംഗളൂരുവിലുള്ള മകന്റെ അടുത്തേക്ക് പോവുകയായിരുന്നു. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















