ആനക്കര: നായ് കുറുകെ ചാടിയതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ രണ്ട് ബൈക്ക് യാത്രക്കാര്‍ക്ക് പരിക്കേറ്റു. കപ്പൂര്‍ പഞ്ചായത്തിലെ മാരായംകുന്നിലുണ്ടായ അപകടത്തില്‍ കൊള്ളന്നൂർ സ്വദേശി റഹൂഫിനാണ്(24) പരിക്കേറ്റത്. മുഖത്തും കാലിനും കൈക്കും പരിക്കേറ്റതോടെ എടപ്പാള്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച രാത്രിയിലായിരുന്നു അപകടം നടന്നത്. വട്ടക്കുന്നിലുണ്ടായ അപകടത്തില്‍ പറക്കുളം ചേക്കോട് സ്വദേശി അമീറിനും (38) പരിക്കേറ്റു.
https://www.youtube.com/watch?v=LEo86PnhFes
കപ്പൂര്‍ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ തെരുവ് നായ് ശല്യം രൂക്ഷമാണ്. പാലക്കാട് -കോഴിക്കോട് ദേശീയപാതയിൽ കരിമ്പ പനയമ്പാടം ഭാഗത്ത് കഴിഞ്ഞ ദിവസമുണ്ടായ മറ്റൊരു സംഭവത്തിൽ കരിമ്പ പുതുക്കാട് സിനോ സ്കറിയക്ക് (36)പരിക്കേറ്റു.
ഇദ്ദേഹം തച്ചമ്പാറ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















