പാലക്കാട്: വാളയാര്‍ ഡാമില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികളെ കാണാതായി. തമിഴ്‌നാട് കോയമ്പത്തൂർ സ്വദേശികളായ ഷണ്‍മുഖം (18), തിരുപ്പതി (18) എന്നിവരെയാണ് ഡാമില്‍ കാണാതായത്.
തമിഴ്‌നാട്ടിലെ സ്വകാര്യ കോളജിലെ വിദ്യാര്‍ത്ഥികളാണ് ഇവര്‍. ഡാമില്‍ കുളിക്കാന്‍ ഇറങ്ങിയ ഇരുവരും മുങ്ങിപ്പോകുകയായിരുന്നു.
https://www.youtube.com/watch?v=LEo86PnhFes
തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്നാണ് ഭാഗത്താണ് അപകടമുണ്ടായത്. അവധി ദിവസം ചെലവഴിക്കാന്‍ സഹപാഠികളോടൊപ്പം എത്തിയതായിരുന്നു ഇവർ.
വാളയാര്‍ പൊലീസും കഞ്ചിക്കോട് ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി ഡാമില്‍ തിരച്ചില്‍ നടത്തുകയാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















