ബെയ്ജിങ്∙ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് 2023ൽ വിദേശത്ത് ചെലവഴിച്ചത് വെറും 2 ദിവസം മാത്രമാണെന്ന് റിപ്പോർട്ട്. തകർച്ച നേരിടുന്ന സമ്പദ്‌വ്യവസ്ഥയെ തിരിച്ചുകൊണ്ടുവരാനും അഴിമതി അടക്കുമുള്ള ആഭ്യന്തര പ്രശ്നങ്ങൾ ഇല്ലാതാക്കാനും അദ്ദേഹം രാജ്യത്ത് തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നാണു റിപ്പോർട്ട്.
മാർച്ചിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുട്ടിനുമായി കൂടിക്കാഴ്ച നടത്തിയതാണ് അദ്ദേഹത്തിന്റെ ഈ വർഷത്തെ ഏക വിദേശ യാത്ര. ഷി വിദേശയാത്ര നടത്തുന്നില്ലെങ്കിലും വിദേശ നേതാക്കള്‍ ചൈന സന്ദർശിക്കുന്നുണ്ട്. ഫ്രാൻസ്, എറിത്രിയ, യുഎസ് എന്നിവയുൾപ്പെടെ 36 രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികളുമായി അദ്ദേഹം ഈ വർഷം ഇതുവരെ കൂടിക്കാഴ്ച നടത്തി.
Also read: ഹരിയാന സംഘര്‍ഷം: നൂഹ് എസ്പിക്ക് സ്ഥലംമാറ്റം
2013നും 2019നും ഇടയിൽ ഷി പ്രതിവർഷം ശരാശരി 14 വിദേശ യാത്രകൾ നടത്തി. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തന്റെ ഭരണകാലത്ത് ശരാശരി 12 വിദേശയാത്രകളാണ് നടത്തിയത്. ഷി വിദേശയാത്ര നടത്തുന്നില്ലെങ്കിലും വിദേശ നേതാക്കള്‍ ചൈന സന്ദർശിക്കുന്നുണ്ട്. ഫ്രാൻസ്, എറിത്രിയ, യുഎസ് എന്നിവയുൾപ്പെടെ 36 രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികളുമായി അദ്ദേഹം ഈ വർഷം ഇതുവരെ കൂടിക്കാഴ്ച നടത്തി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















