ന്യൂഡല്‍ഹി: പ്രതിപക്ഷ ഐക്യത്തിന് ‘ഇന്ത്യ’ എന്ന പേര് ഉപയോഗിക്കുന്നതിനെതിരെ ഡല്‍ഹി ഹൈക്കോടതിയുടെ നോട്ടീസ്. പൊതുതാത്പര്യ ഹര്‍ജിയിലാണ് ഡല്‍ഹി ഹൈക്കോടതിയുടെ ഇടപെടല്‍. നിലവിലെ സാഹചര്യത്തില്‍ ‘ഇന്ത്യ’ എന്ന പേര് ഉപയോഗിക്കുന്നത് നിയമവിരുദ്ധമായിട്ടാണ്.
കേന്ദ്ര സർക്കാരും തിരഞ്ഞെടുപ്പു കമ്മിഷനും അഭിപ്രായം അറിയിക്കണമെന്നാണ് നിർദേശം. ഇന്ത്യയെന്ന പേരുപയോഗിക്കുന്നതിനെതിരെ കമ്മിഷനു നൽകിയ നിവേദനത്തിൽ നടപടിയുണ്ടായില്ലെന്നു ചൂണ്ടിക്കാട്ടി ഗിരീഷ് ഭരദ്വാജ് എന്നയാളാണു ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി നൽകിയത്.
Also read: ഹരിയാന സംഘര്‍ഷം: നൂഹ് എസ്പിക്ക് സ്ഥലംമാറ്റം
ഹർജി ഒക്ടോബർ 21നു വീണ്ടും പരിഗണിക്കും. ബിജെപിക്കെതിരെ 26 പ്രതിപക്ഷ കക്ഷികൾ ചേർന്നാണ് ‘ഇന്ത്യൻ നാഷനൽ ഡവലപ്മെന്റൽ ഇൻക്ലൂസീവ് അലയൻസ്’ രൂപീകരിച്ചതും ഇന്ത്യയെന്ന ചുരുക്കപ്പേരു സ്വീകരിച്ചതും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















