വാരാണസി: ഉത്തർപ്രദേശിലെ ഗ്യാൻവാപി പള്ളിയിൽ സർവേ നടത്താൻ ആർക്കിയോളജിക്കൽ വകുപ്പിന് ഇന്നലെ അലഹാബാദ് ഹൈക്കോടതി അനുമതി നൽകിയതിനു പിന്നാലെ പള്ളി പരിസരത്ത് രാവിലെ തന്നെ സർവേ ആരംഭിച്ചു. രാവിലെ ഏഴിനു തന്നെ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ) യുടെ സംഘം പരിശോധന തുടങ്ങിയിരുന്നു.
Also read: ഹരിയാന സംഘര്‍ഷം: നൂഹ് എസ്പിക്ക് സ്ഥലംമാറ്റം
അതേസമയം, പള്ളിക്കമ്മിറ്റി അപ്പീലുമായി സുപ്രീം കോടതിയെ സമീപിച്ചു. ഉത്തരവിന്റെ പകർപ്പ് ചീഫ് ജസ്റ്റിസിന് ഇ മെയിൽ വഴി നൽകിയ ഹർജിക്കാർ, സർവേ തടയണമെന്നും വിഷയം അടിയന്തരമായി പരിഗണിക്കണമെന്നും ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിൽ അഭ്യർഥിച്ചു. അപ്പീൽ ഇന്നു പരിഗണിക്കും. എഎസ്ഐ സംഘം പരിശോധനയ്ക്ക് എത്തിയപ്പോൾ ജില്ലാ ഭരണകൂടത്തെ പ്രതിനിധീകരിച്ചെത്തിയവർ മാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















