ഊണിനൊപ്പം മെഴുക്കുപുരട്ടികളോ ഉപ്പേരികളോ തോരനോ ഒക്കെ നമ്മൾ മലയാളികൾക്ക് നിർബന്ധമാണ്. പച്ചക്കറികൾ ഒറ്റയ്ക്കും കൂട്ടായുമൊക്കെ വഴറ്റി തേങ്ങചേർത്തും ചേർക്കാതെയുമെല്ലാം ഇവ തളികയിൽ കാണും.
കൊങ്കണികൾ ഇത്തരം ഉപ്പേരികളെ ” ഉപ്കരി” എന്നാണ് വിളിക്കുക. തോരനിൽ ചേർക്കുംപോലെ ജീരകം, വെളുത്തുള്ളി പ്രയോഗം ഇതിൽകാണില്ല. വളരെ കുറച്ചു ചേരുവകൾ മാത്രം മൂപ്പിച്ച് അതിൽ പച്ചക്കറികൾ വഴറ്റി വേവിച്ച് ഉലർത്തിയെടുത്താൽ കൊങ്കണികളുടെ ഉപ്പേരികൾ തയ്യാറാവും.
മിക്ക ഉപ്കരികളിലും തേങ്ങ ഏറ്റവും അവസാനം ചേർക്കും. എന്നാൽ വഴുതന, വെണ്ടയ്ക്ക എന്നിവ ചേർക്കില്ല. കൂട്ടുപ്പേരികൾക്ക് രുചി കൂടും. പല തരം പച്ചക്കറികളുടെ രുചി ഒരുമിക്കുമ്പോൾ സങ്കൽപ്പിക്കാവുന്നതിൽ അപ്പുറമുള്ള രുചി ഉടലെടുക്കും.
അത്തരത്തിൽ കൊങ്കണികളുടെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുപ്പേരികളിൽ ഒന്നാണ് കായയും ചേനയും. നല്ല വെന്തു കുഴഞ്ഞുവന്ന ചേന ആണേൽ രുചി ഒരുപടി മുന്നിൽ നിൽക്കും.
പാചകരീതിയിലേക്ക് ചേരുവകൾ
ചേന – 1/2 കിലോപച്ച നേന്ത്രക്കായ – 2 ഇടത്തരംതേങ്ങ – ഒരു പിടികടുക് -1 ടീസ്പൂൺവറ്റൽ മുളക് – 6-8 എണ്ണംവെളിച്ചെണ്ണ – 3-4 ടീസ്പൂൺഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്നവിധം
ചേനയും നേന്ത്രക്കായയും നീളത്തിൽ നേർത്തു അരിയുക. ചീനചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി കടുകും മുളകും മൂപ്പിച്ചു താളിക്കുക. ഇതിലേക്ക് അരിഞ്ഞു വെച്ച ചേനയും കായയും ചേർത്ത് വഴറ്റുക. ഉപ്പ് ചേർക്കാം. മൂന്നാല് മിനിറ്റുകൾക്ക് ശേഷം മുക്കാൽ കപ്പ് വെള്ളമൊഴിച്ച് അടച്ചു വെച്ച് ചെറുതീയിൽ പാകം ചെയ്യുക. വെള്ളം ഏകദേശം വറ്റി ചേന നന്നായി വെന്തു വരുമ്പോൾ തേങ്ങാ ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ചു വീണ്ടും അല്പം നേരം കൂടെ പാകം ചെയ്യുക. വെള്ളം നന്നായി വറ്റി വരുമ്പോൾ കായ ചേന
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















