ഒട്ടാവാ: കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും ഭാര്യ സോഫി ഗ്രിഗറി ട്രൂഡോയും വിവാഹമോചിതരാകുന്നു. ഇന്‍സ്റ്റഗ്രാമിലൂടെ ട്രൂഡോ തന്നെയാണ് 18 വര്‍ഷം നീണ്ട വിവാഹജീവിതം ഇരുവരും അവസാനിപ്പിക്കുന്നതായി അറിയിച്ചത്
‘ഏറെ അര്‍ഥപൂര്‍ണവും കഠിനവുമായ നിരവധി സംഭാഷണങ്ങള്‍ക്കു ശേഷം പിരിയുക എന്ന ഒരുമിച്ചുള്ള തീരുമാനത്തിലേക്ക് ഞങ്ങളെത്തി. എന്നാല്‍ എപ്പോഴത്തേയും പോലെ തന്നെ ഞങ്ങള്‍ പങ്കിടുന്ന പരസ്പരസ്‌നേഹവും ബഹുമാനവും നിലനിക്കും’. – വിവാഹമോചന വാര്‍ത്ത സ്ഥിരീകരിച്ച് ട്രൂഡോ കുറിച്ചു. ഔദ്യോഗികമായി ബന്ധം വേർപ്പെടുത്താനുള്ള കരാറിൽ ഒപ്പിട്ടതായാണ് റിപ്പോർട്ടുകൾ.
Also read : എന്‍എസ്എസ് നാമജപയാത്ര: ആയിരത്തിലധികം പേര്‍ക്കെതിരെ കേസ്, .എന്‍എസ്എസ് വൈസ് പ്രസിഡന്‍റ് ഒന്നാം പ്രതി
2005-ലാണ് ട്രൂഡോയും സോഫിയും വിവാഹിതരാകുന്നത്. പത്തു വര്‍ഷങ്ങള്‍ക്ക് ശേഷം ട്രൂഡോ കാനഡയുടെ പ്രധാനമന്ത്രിയുമായി ചുമതലയേറ്റു. മുന്‍പ്രധാനമന്ത്രി പിയറി എലിയറ്റ് ട്രൂഡോയുടെ മകനായ ജസ്റ്റിന്‍ ട്രൂഡോ സ്‌കൂള്‍ അധ്യാപകനായി ജോലി ചെയ്തു വരികെയാണ് പ്രധാനമന്ത്രിപദത്തിലെത്തുന്നത്. ട്രൂഡോയ്ക്കും സോഫി ഗ്രിഗറിക്കും സേവ്യര്‍, എല്ല ഗ്രേസ്, ഹാദ്രിയന്‍ എന്നിങ്ങനെ മൂന്നു മക്കളുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















