തിളങ്ങുന്ന ചര്‍മ്മം ആരും കൊതിയ്ക്കുന്ന ഒന്നാണ്. സൂര്യപ്രകാശം, അഴുക്ക്, മലിനീകരണം എന്നിവ നിങ്ങളുടെ ചര്‍മ്മത്തെ പ്രതികൂലമായി ബാധിക്കാറുണ്ട്. സമീകൃതാഹാരം, നല്ല ഉറക്കം, വെള്ളം കുടിക്കുക എന്നിവ നല്ല ചര്‍മ്മത്തിന് അവശ്യം വേണ്ട കാര്യങ്ങളാണെന്നാണ് വിദഗ്ദര്‍ പറയാറുള്ളത്.
നന്നായി പരിപാലിക്കുന്നില്ലെങ്കില്‍ നിങ്ങളുടെ ചര്‍മ്മത്തെ പല കാര്യങ്ങളും വളരെ ദോഷകരമായി ബാധിക്കും. മുപ്പത് കഴിഞ്ഞാല്‍ ചര്‍മ്മത്തിന് വളരെയധികം പ്രാധാന്യം കൊടുക്കേണ്ടുന്നതാണ്. പ്രായം കൂടുന്നതനുസരിച്ച് മുഖത്ത് ചുളിവുകളും പാടുകളും വരും.
ചര്‍മ്മത്തിന്റെ യുവത്വത്തിന് ഭക്ഷണ കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തേണ്ടതാണ്. ചര്‍മ്മത്തിന്റെ ആരോഗ്യം വീണ്ടെടുക്കാന്‍ സഹായിക്കുന്ന ഒന്നാണ് ചീര പോലെയുള്ള ഇലക്കറികള്‍.
വിറ്റാമിനുകളും ആന്റി ഓക്സിഡന്റുകളും അടങ്ങിയതാണ് ഇലക്കറികള്‍. പ്രോബയോട്ടിക് ഭക്ഷണമായ തൈര് വയറിന്റെ ആരോഗ്യത്തിനും ചര്‍മ്മാരോഗ്യത്തിനും ഒരു പോലെ ഗുണം ചെയ്യുന്ന ഒന്നാണ്. ഒമേഗ 3 ഫാറ്റി ആസിഡും അടങ്ങിയ അവക്കാഡോ ചര്‍മ്മം മൃദവും തിളക്കവുമുള്ളതാക്കി മാറ്റും. നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ പച്ചക്കറിയാണ് തക്കാളി. ലൈക്കോപ്പിന്‍ അടങ്ങിയ തക്കാളി കഴിയ്ക്കുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് ഗുണകരമാണ്.
ആന്റി ഓക്സിഡന്റുകളും കുര്‍കുമിനും അടങ്ങിയ മഞ്ഞള്‍ പ്രതിരോധശേഷിക്കൊപ്പം ചര്‍മ്മത്തിന്റെ ആരോഗ്യവും വീണ്ടെടുക്കും. വിറ്റാമിനുകളുടെ കലവറയാണ് നട്സ്. വിറ്റാമിന്‍ ബി, ഇ, മറ്റ് പോഷകങ്ങള്‍ എന്നിവ അടങ്ങിയ നട്സ് കഴിക്കുന്നത് ചര്‍മ്മം ആരോഗ്യമുള്ളതാക്കി മാറ്റും.
ബെറി പഴങ്ങള്‍ മാജിക് ഫ്രൂട്ട്സാണെന്ന് വേണം പറയാന്‍.സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി തുടങ്ങിയ ബെറി പഴങ്ങളില്‍ ആന്റിഓക്സിഡന്റുകളും വിറ്റാമിനുകളും മറ്റു ധാതുക്കളും ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ കഴിക്കുന്നത് പ്രായം കൂടുന്നത് തടയും. ചര്‍മ്മത്തിന്റെ ആരോഗ്യം സംരംക്ഷിക്കും. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ സാല്‍മണ്‍ ഫിഷ് ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















