മോസ്‌കോ: പ്രശസ്‌ത വീഗന്‍ (അസംസ്‌കൃത സസ്യാഹാരം) ഇന്‍ഫ്‌ളുവന്‍സര്‍ ഷന്ന സാംസോനോവ (39) പോഷകാഹാരക്കുറവു മൂലം മരിച്ചു. സസ്യാഹാര പ്രചാരകയായ ഷന്ന, ഏതാനും വര്‍ഷങ്ങളായി പാകംചെയ്യാത്ത പച്ചക്കറികളും കായ്‌കനികളുമാണു കഴിച്ചിരുന്നത്.
read more ഡോ. വന്ദന ദാസിന് മരണാനന്തര ബഹുമതിയായി എം.ബി.ബി.എസ്; ഗവര്‍ണറില്‍ നിന്ന് ഏറ്റുവാങ്ങി മാതാപിതാക്കള്‍
വര്‍ഷങ്ങളോളം അസംസ്‌കൃത സസ്യാഹാരം പിന്തുടര്‍ന്നതുമൂലമുണ്ടായ ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലമാണ് മരണമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. തെക്കുകിഴക്കന്‍ ഏഷ്യന്‍ പര്യടനത്തിനിടെ ജൂലൈ 21 ന് ഷന്ന മരിച്ചുവെന്നാണ് വിവരം.
മാസങ്ങള്‍ക്കു മുമ്പ് ശ്രീലങ്കയില്‍വച്ചാണ് റഷ്യക്കാരിയായ ഷന്നയുടെ ആരോഗ്യനില വഷളായത്. എന്നാല്‍, ചികിത്സ തേടാതെ വീഗന്‍ ഭക്ഷണരീതി തുടര്‍ന്നു. ഒടുവില്‍ ആരോഗ്യനില തീര്‍ത്തും മോശമായപ്പോഴാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോളറ പോലെയുള്ള അണുബാധമൂലമാണു മകള്‍ മരിച്ചതെന്നു ഷന്നയുടെ അമ്മ പറഞ്ഞു.
എന്നാല്‍, മരണകാരണം ഔദ്യോഗികമായി സ്‌ഥിരീകരിച്ചിട്ടില്ല. പഴങ്ങള്‍, സൂര്യകാന്തി വിത്ത് മുളകള്‍, ജ്യൂസുകള്‍ തുടങ്ങിയവയായിരുന്നു ഷന്നയുടെ ഡയറ്റിലെ ഇനങ്ങള്‍. കഴിഞ്ഞ ഏഴ് വര്‍ഷമായി, വേവിക്കാത്ത പച്ചക്കറികളും മധുരമുള്ള ചക്ക, ദുറിയാന്‍ (മലേഷ്യന്‍ ചക്ക) എന്നിവ മാത്രമായിരുന്നു ഷന്നയുടെ ഭക്ഷണം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















