ഇംഫാല്‍: സംഘര്‍ഷം തുടരുന്നതിനിടെ മണിപ്പൂരില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കി സര്‍ക്കാര്‍. ഇംഫാല്‍ ഈസ്റ്റ്, വെസ്റ്റ് ജില്ലകളിലെ കര്‍ഫ്യൂ ഇളവ് കാലാവധി ഒരു മണിക്കൂര്‍ കൂടി നീട്ടി. ഇംഫാലിലെ രണ്ട് ജില്ലകളിലും കര്‍ഫ്യൂ ഇളവ് സമയം രാവിലെ 5 മുതല്‍ രാത്രി 8 വരെ ആയിരുന്നു. ക്രമസമാധാന നില മെച്ചപ്പെട്ടതിനെ തുടര്‍ന്നാണ് തീരുമാനമെന്നാണ് സര്‍ക്കാര്‍ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നത്. പൊതുജനങ്ങള്‍ക്ക് മരുന്നുകളും ഭക്ഷ്യവസ്തുക്കളും ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങള്‍ വാങ്ങുന്നതിന് സൗകര്യമൊരുക്കുന്നതിനായി ഗതാഗത നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയിട്ടുണ്ടെന്നും ഇരുജില്ലകളിലെയും ജില്ലാ മജിസ്ട്രേറ്റിന്റെ ഓഫീസ് പ്രത്യേകം പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.
അതേസമയം താഴ്വരയിലെ മറ്റ് ജില്ലകളായ തൗബാല്‍, കാക്ചിംഗ്, ബിഷ്ണുപൂര്‍ എന്നിവിടങ്ങളില്‍ കര്‍ഫ്യൂ സമയം രാവിലെ 5 മുതല്‍ വൈകുന്നേരം 5 വരെ മാറ്റമില്ലാതെ തുടരും. സംസ്ഥാനത്ത് സ്ഥിതിഗതികള്‍ ഇപ്പോഴും സംഘര്‍ഷഭരിതമാണെന്നും എങ്കിലും കാര്യങ്ങള്‍ നിയന്ത്രണവിധേയമാണെന്നും മണിപ്പൂര്‍ പൊലീസ് പുറത്തിറക്കിയ പ്രത്യേക പത്രക്കുറിപ്പില്‍ പറയുന്നു. സംസ്ഥാനത്തിന്റെ സെന്‍സിറ്റീവ്, അതിര്‍ത്തി പ്രദേശങ്ങളില്‍ സുരക്ഷാ സേന തെരച്ചില്‍ ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















