കോട്ടയം :ഹൈന്ദവ വിശ്വാസത്തെ വിമർശിച്ചു പരാമർശം നടത്തിയ നിയമസഭാ സ്പീക്കർ എ.എൻ.ഷംസീറിനെതിരെ എൻഎസ്എസ് പരസ്യപ്രതിഷേധത്തിലേക്ക്. ഓഗസ്റ്റ് രണ്ടിന് വിശ്വാസ സംരക്ഷണദിനമായി ആചരിക്കുന്നതിനു എല്ലാ താലൂക്ക് യൂണിനുകൾക്കും എൻഎസ്എസ് നിർദേശം നൽകി. ഷംസീറിനു തൽസ്ഥാനത്തു തുടരാൻ അർഹതയില്ലെന്നും വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്ന പരാമർശങ്ങൾ പിൻവലിച്ച് മാപ്പു പറയണമെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇതിനെ നിസാരവല്‍ക്കരിക്കുന്ന പ്രതികരണങ്ങള്‍ ഉണ്ടായ സാഹചര്യത്തിലാണ് എന്‍എസ്എസ് പരസ്യപ്രതികരണത്തിലേക്കു നീങ്ങുന്നത്.
ഗണപതി ഭഗവാനെ സംബന്ധിച്ച് സ്പീക്കര്‍ നടത്തിയ പരാമര്‍ശം ഏറെ വേദനിപ്പിക്കുന്നുണ്ട്. ഗണപതി എന്നത് മിത്ത് ( കെട്ടുകഥ) ആണെന്നും ശാസ്ത്രീയമായ ഒന്നല്ല എന്നുമുള്ള അദ്ദേഹത്തിന്റെ പരാമര്‍ശമാണ് അതിനിടയാക്കിയത്. ഈ നടപടി ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ഒരുത്തര്‍ക്കും യോജിച്ചതല്ല.
Also read: രാജ്യത്ത് പുതിയ ജിഎസ്ടി നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ
സുകുമാരൻ നായരുടെ പ്രസ്താവന സർക്കാർ അവഗണിച്ചതിനു പിന്നാലെയാണു പരസ്യ പ്രതിഷേധം. ഹൈന്ദവരുടെ ആരാധാനാമൂർത്തിയായ ഗണപതിയെ വിമർശിച്ചുള്ള ഷംസീറിന്റെ നിരൂപണം ജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമസഭയെ നിയന്ത്രിക്കുന്ന വ്യക്തിക്കു യോജിച്ചതല്ല. പ്രസ്താവന അതിരുകടന്നു പോയി. ഓരോ മതത്തിനും വിശ്വാസപ്രമാണങ്ങളുണ്ട്. അതിനെ ചോദ്യംചെയ്യാൻ ആർക്കും അർഹതയോ അവകാശമോ ഇല്ല. മതസ്പർധ വളർത്തുന്ന പരാമർശം അംഗീകരിക്കാനാവുന്നതല്ലെന്നും സുകുമാരൻ നായർ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം