കേരളത്തിലിപ്പോൾ മാഫിയ രാജ് ആണെന്നും, പോലീസിന്റെയും സി.പി.എം ഘടകങ്ങളുടെയും പിന്തുണയുള്ള വിവിധ തരം മാഫിയകളാണ് കേരളം ഭരിക്കുന്നതെന്നും കോൺസ് നേതാവ് ചെറിയാൻ ഫിലിപ്പ്. കോൺഗ്രസിന്റെ മെഡിക്കൽ കോളജ് പോലീസ് സ്റ്റേഷൻ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണ് പ്രതിപക്ഷ നേതാവിനെയും കെ.പി.സി.സി. പ്രസിഡണ്ടിനെയും സർക്കാർ കള്ളക്കേസിൽ കുടുക്കിയിരിക്കുന്നത്. പ്രാദേശിക തലത്തിൽ കോൺഗ്രസ് നേതാക്കളെ പോലീസിനെ ഉപയോഗിച്ച് വേട്ടയാടുകയാണ്. അതേസമയം ലഹരിമാഫിയ ഉൾപ്പെടെ എല്ലാ അധോലോക സംഘങ്ങളെയും നയിക്കുന്ന കുറ്റവാളികളായ സി.പി.എം നേതാക്കളെ പോലീസ് സംരക്ഷിക്കുകയാണെന്ന് ചെറിയാൻ ഫിലിപ്പ് കുറ്റപ്പെടുത്തി.
കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ കേരളം നമ്പർ വൺ ആണെന്ന് ആംനസ്റ്റി ഇന്റർനാഷണലിന്റെ റിപ്പോർട്ടിൽ പറയുന്നു. കൊലപാതകം, ബലാൽസംഗം, സ്ത്രീ വീഢനം, ശിശുഹത്യ, കവർച്ച എന്നിവയിലെല്ലാം കേരളം അഖിലേന്ത്യ റിക്കോർഡ് നേടിയതായി ചെറിയാൻ ചൂണ്ടിക്കാട്ടി.ഉള്ളൂർ ബ്ലോക്ക് പ്രസിഡണ്ട് കെ.എസ് സനൽ അദ്ധ്യക്ഷത വഹിച്ചു. സി എം പി അസി.സെക്രട്ടറി എം പി സാജു ഡി സി സി സെക്രട്ടറിമാരായ കടകംപള്ളി ഹരിദാസ് ചെറുവക്കൽഅർജുനൻ ഉള്ളൂർമുരളി സി എം പി . യുവജന വിഭാഗം സംസ്ഥാന പ്രസിഡന്റ് അനിൽ ശ്രീകണ്ഡൻ കൗൺസിലർ ആക്കുളം സുരേഷ് മണ്ഡലം പ്രസിഡന്റ് മാരായ വിജയകുമാർ .സുരേന്ദ്രൻ കർഷക കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി വൽസല കുമാർ . സുനിൽ ബാബു പ്രേംരഞ്ജിത്ത് . ജോസ് വൈ ദാസ് . കടകംപള്ളി ഷിബു .കട്ടേല സുരേഷ്, അലത്തറ പെരുമാൾ . ചെറുവക്കൽ സൈജു . കാട്ടിൽ സന്തോഷ്.മുൻ കൗൺസിലർ ജി എസ് ശ്രീകുമാർ ഡോളമൻ മഹിള കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ ആശശോഭ. വിജയകുമാരി . പത്മിനി ആനയറ . സുനിത. സതീശ് . ബെന്നി എന്നിവർ സംസാരിച്ചു തുടർന്ന് മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം