ചണ്ഡിഗഡ് :കുട്ടികളില്ലാത്തതിനെ ചൊല്ലി കുടുംബാംഗങ്ങളിൽനിന്നു നിരന്തരം വഴക്ക് കേൾക്കേണ്ടിവന്ന യുവതി ആത്മഹത്യ ചെയ്തനിലയിൽ. പഞ്ചാബിലെ തൽവാരയിലെ സാത്‍വയിലാണു സംഭവം. 43 വയസ്സുകാരിയെയാണു വീട്ടിലെ സീലിങ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
കുട്ടികളില്ലാത്തതിൽ യുവതിക്കു പ്രയാസമുണ്ടായിരുന്നെന്നും ഒരു ബന്ധു നിരന്തരം ആക്ഷേപിച്ചിരുന്നെന്നും പൊലീസ് പറഞ്ഞു. യുവതി ആത്മഹത്യ ചെയ്ത ശനിയാഴ്ച പോലും ബന്ധു ബുദ്ധിമുട്ടിച്ചിരുന്നു. സംഭവത്തിൽ യുവതിയുടെ മൂത്ത സഹോദരിയുടെ ഭർത്താവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം