ഡൽഹി: ഉദ്യോഗസ്ഥർ ബാറ്റൺ കൊണ്ടുനടക്കുന്നത് അവസാനിപ്പിച്ച് ഇന്ത്യൻ നേവി. കൊളോണിയൽ ശേഷിപ്പുകൾ പൂർണമായും അവസാനിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ നീക്കം.
നാവിക സേനയിലെ ഉദ്യോഗസ്ഥർ ബാറ്റൺ കൊണ്ടുനടക്കുന്നത് അധികാരത്തിന്റെ പ്രതീകമായാണ് കരുതുന്നത്. ഇത് കൊളോണിയൽ പാരമ്പര്യത്തിന്റെ ഭാഗമായതിനെ തുടർന്നാണ് ഈ സമ്പ്രദായം നിർത്തലാക്കിയിരിക്കുന്നത്.
അമൃത കാലത്തേക്കുള്ള രാജ്യത്തിന്റെ കുതിപ്പിന് ഇത്തരത്തിലുള്ള കൊളോണിയൽ പാരമ്പര്യങ്ങൾ പിന്തുടരുന്നത് അനുയോജ്യമല്ലെന്ന് സർക്കാർ വ്യക്തമാക്കി. അതിനാൽ, മുതിർന്ന ഉദ്യോഗസ്ഥർ അടക്കമുള്ള എല്ലാവരും ബാറ്റൺ കൊണ്ട് നടക്കുന്നത് അവസാനിപ്പിക്കണം.
ഈ മാറ്റം ഉടൻ തന്നെ പ്രാബല്യത്തിലാകുന്നതാണ്. അതേസമയം, കമാൻഡ് മാറ്റത്തിന്റെ ഭാഗമായി ഓഫീസിനുള്ളിൽ ബാറ്റൺ ആചാരപരമായ കൈമാറ്റം നടത്താൻ ഉപയോഗിക്കാവുന്നതാണ്. കൊളോണിയൽ കാലഘട്ടത്തിലെ ശേഷിപ്പുകൾ ഇല്ലാതാക്കാൻ ഇതിനോടകം ഇന്ത്യൻ പ്രതിരോധ സേന നിരവധി നടപടികൾ ആരംഭിച്ചിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം