ചെന്നൈ: തമിഴ്നാട്ടിലെ കൃഷ്ണഗിരിയിലെ പടക്ക ഗോഡൗണിലുണ്ടായ പൊട്ടിത്തെറിയിൽ എട്ട്പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഇന്ന് രാവിലെയാണ് സംഭവം. ഗോഡൗണിൽ ഉണ്ടായ ശക്തമായ സ്ഫോടനത്തെ തുടർന്ന് സമീപത്തുള്ള ഹോട്ടലിലേക്കും തീ പടർന്നു.
ഹോട്ടലിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവരാണ് മരിച്ചതെന്ന് കൃഷ്ണഗിരി കളക്ടർ മാധ്യമങ്ങളോട് പറഞ്ഞു. ഗോഡൗണിനു സമീപത്തുള്ള മൂന്ന് വീടുകൾ തകർന്നതായി റിപ്പോർട്ടുണ്ട്. സ്ഫോടനം ഉണ്ടാകാനുള്ള സാഹചര്യം എന്താണെന്ന് കണ്ടെത്താനായിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Also read : ആലുവയിൽ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം