തൃശൂര്‍ ജില്ലയില്‍ നഴ്സുമാര്‍ ഇന്ന് പണിമുടക്കും; ആശുപത്രികള്‍ക്ക് കരിദിനം

തൃശൂര്‍: ജില്ലയില്‍ ഇന്ന് സ്വകാര്യ ആശുപത്രി നഴ്സുമാര്‍ പണിമുടക്കും. നൈല്‍ ആശുപത്രിയിലെ നാലു നഴ്സുമാരെ ഉടമ മര്‍ദിച്ചതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. ഡോ.അലോഗിനെ അറസ്റ്റു ചെയ്യുന്നതുവരെ സമരമെന്ന് യുഎന്‍എ പ്രഖ്യാപിച്ചു. അത്യാവശ്യ സേനവങ്ങള്‍ക്കുമാത്രം നേഴ്സുമാരെ അനുവദിക്കും.

അതേസമയം ഇന്ന് കരിദിനം ആചരിക്കുമെന്ന് തൃശൂര്‍ ജില്ലയിലെ സ്വകാര്യ ആശുപത്രികള്‍. ഡോ. അലോഗിനെ നഴ്സുമാര്‍ മര്‍ദിച്ചതില്‍ പ്രതിഷേധിച്ചാണ് നീക്കം. നൈല്‍ ആശുപത്രിയിലെ നഴ്സുമാര്‍ കഴിഞ്ഞ കുറച്ചു നാളുകളായി സമര‍ത്തിലാണ്. ജീവനക്കാരെ അന്യായമായി പിരിച്ചുവിട്ടതാണ് പ്രധാന കാരണം.

വേതന വര്‍ധന മറ്റൊരു കാരണം. സമരം നീണ്ടുപോയതോടെ ജില്ലാ ലേബര്‍ ഓഫിസര്‍ ചര്‍ച്ചയ്ക്കു വിളിച്ചു. ഈ ചര്‍ച്ച മുന്നോട്ടു പോകുന്നതിനിടെ ആശുപത്രി ഉടമ ഡോക്ടര്‍ അലോക് മര്‍ദ്ദിച്ചെന്നാണ് നഴ്സുമാരുടെ ആരോപണം.

read more മണിപ്പൂരിൽ ഇരുവിഭാഗങ്ങളും തമ്മിൽ വെടിവെപ്പ്; രണ്ടുപേർക്ക് പരിക്ക്, ബോബേറിൽ ഒരാൾ കൊല്ലപ്പെട്ടു

അതേസമയം, ചര്‍ച്ച മതിയാക്കി പുറത്തുപോകാന്‍ ശ്രമിച്ച തന്നേയും ഭാര്യയേയും നഴ്സുമാര്‍ ആക്രമിച്ചെന്ന് ഡോക്ടര്‍ അലോക് പറയുന്നു. കയ്യിനു പരുക്കേറ്റ ഡോക്ടറും അലോകും ഭാര്യയും വെസ്റ്റ്ഫോര്‍ട്ട് ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇരുകൂട്ടരുടേയും പരാതിപ്രകാരം പൊലീസ് അന്വേഷണം തുടങ്ങി.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം