സുല്‍ത്താന്‍ ബത്തേരി: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടര്‍ മോഷ്ടിച്ച യുവാക്കൾ പൊലീസ് പിടിയിൽ. ബത്തേരി കുപ്പാടി സ്വദേശികളായ കാഞ്ചിരം ചോലയില്‍ മുബഷീര്‍ (25), വിഷ്ണു നിവാസില്‍ ഹരിക്കുട്ടന്‍ എന്ന ജിഷ്ണു (23) എന്നിവരാണ് പിടിയിലായത്. മറ്റൊരു നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച് ഓടിച്ച് നടന്നതാണ് യുവാക്കളെ കുടുക്കിയത്.
ജൂണ്‍ 25-ന് രാത്രിയില്‍ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. കുപ്പാടി കടമാന്‍ ചിറയ്ക്ക് സമീപത്തെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന അലിമോന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള വാഹനമാണ് സംഘം മോഷ്ടിച്ചു കടന്നുകളഞ്ഞത്. മോഷ്ടിച്ച വാഹനം സുസുക്കി ആക്‌സിസ് സ്‌കൂട്ടറാണെന്ന് മനസിലാക്കിയ പൊലീസ് ഇത്തരം സ്‌കൂട്ടറുകളെ മാത്രം നിരീക്ഷിക്കുകയായിരുന്നു.
തുടര്‍ന്നാണ് മോഷ്ടാക്കള്‍ വ്യാജനമ്പര്‍ പ്ലേറ്റ് ഉപയോഗിച്ച് സ്‌കൂട്ടറില്‍ കറങ്ങി നടക്കുന്നതായി വിവരം ലഭിച്ചത്. തുടര്‍ന്ന്, പ്രതികളെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം