വർക്കലയിൽ ട്രെയിൻ തട്ടി ഒരാൾ മരണപ്പെട്ടു. വർക്കല പൊലീസ് സ്റ്റേഷന് സമീപത്തെ അടച്ചിട്ടിരിക്കുന്ന റെയിൽവേ ഗേറ്റിന് സമീപമാണ് അപകടം. കൊല്ലം ഭാഗത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോയ മെമു എക്സ്പ്രസ് തട്ടിയാണ് മരണപ്പെട്ടത്. 12.10 ഓടെയാണ് അപകടം. റെയിൽവേ ട്രാക്ക് മുറിച്ചു കടക്കവെയാണ് അപകടത്തിൽപ്പെട്ടത്.അപകടത്തെ തുടർന്ന് 10 മിനിറ്റോളം ട്രെയിൻ നിർത്തിയിട്ടു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. 65 വയസ്സ് പ്രായം വരും.
Also read : ഹോം വർക്ക് ചെയ്തില്ല; ആറന്മുളയിൽ വിദ്യാർഥിയെ മർദിച്ച അധ്യാപകൻ അറസ്റ്റിൽ
മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിച്ചു. നിരവധിപേരാണ് ദിനവും ഈ ട്രാക്ക് കടന്ന് വർക്കല മൈതാനം ജംഗ്ഷനിലേക്ക് എത്തുന്നത്. വർക്കല അണ്ടർ പാസേജ് യാഥാർഥ്യമായതോടെ 22 വർഷത്തിലധികമായി ഇവിടെയുണ്ടായിരുന്ന റെയിൽവേ ഗേറ്റ് ഇല്ലാതായി. ഫുഡ് ഓവർ ബ്രിഡ്ജ് വേണം എന്നുള്ള നാട്ടുകാരുടെ ആവശ്യം പരിഗണിക്കപ്പെട്ടിട്ടില്ല.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം