ഇംഫാൽ: വംശീയ കലാപം രൂക്ഷമായതിനെ തുടർന്ന് നിരോധിച്ച ഇന്റർനെറ്റ് സേവനം മണിപ്പൂർ സർക്കാർ ഭാഗികമായി പുനഃസ്ഥാപിച്ചു. ഒരു സ്റ്റാറ്റിക് ഐപി കണക്‌ഷനുള്ളവർക്ക് പരിമിതമായ രീതിയിൽ ഇന്റർനെറ്റ് ആക്‌സസ് ചെയ്യാനാകും. ബ്രോഡ്ബാൻഡ് സേവനവും അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. അതേസമയം, മൊബൈൽ ഇന്റർനെറ്റ്, സമൂഹമാധ്യമ നിരോധനം എന്നിവയും തുടരും. വൈഫൈ ഹോട്ട്‌സ്‌പോട്ടും അനുവദനീയമല്ല.
Also read : ഹോം വർക്ക് ചെയ്തില്ല; ആറന്മുളയിൽ വിദ്യാർഥിയെ മർദിച്ച അധ്യാപകൻ അറസ്റ്റിൽ
മെയ്തെയ്, കുക്കി വിഭാഗങ്ങൾ തമ്മിലുള്ള വംശീയ കലാപത്തെ തുടർന്ന് ഇന്റർനെറ്റ് വിച്ഛേദിക്കപ്പെട്ടിട്ട് രണ്ട് മാസത്തോളമായി. ബാങ്കിങ്, ഗതാഗതം ഉൾപ്പെടെയുള്ള സേവനങ്ങളെ തടസ്സപ്പെടുത്തിയ ഇന്റർനെറ്റ് നിരോധനത്തിൽ മണിപ്പൂർ സർക്കാർ കടുത്ത വിമർശനത്തിന് വിധേയമായി. എന്നാൽ, അക്രമത്തിനു പ്രേരിപ്പിക്കുന്ന കിംവദന്തികളും വ്യാജവാർത്തകളും പ്രചരിപ്പിക്കുന്നത് തടയാൻ ഇന്റർനെറ്റ് നിരോധനം അനിവാര്യമാണെന്നായിരുന്നു സർക്കാർ വാദം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം