ബെംഗളൂരു: തെലങ്കാനയിൽ എംഎൽഎയെ അയോഗ്യനാക്കി ഉത്തരവ് പുറപ്പെടുവിച്ച് ഹൈക്കോടതി. കൊത്തഗുഡം എംഎൽഎ വാനമ വെങ്കിടേശ്വര റാവുവിന്റെ തെരഞ്ഞെടുപ്പ് ആണ് ഹൈക്കോടതി റദ്ദാക്കിയത്. 2018ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ റാവുവിന്റെ സ്ഥാനാർഥിത്വം ചോദ്യം ചെയ്ത് എതിർ സ്ഥാനാർഥി നൽകിയ ഹർജിയിലാണ് വിധി.
read more തെലങ്കാനയില്‍ സിമന്റ് ഫാക്ടറിയില്‍ ലിഫ്റ്റ് തകര്‍ന്ന് അപകടം; അഞ്ച് പേർക്ക് ദാരൂണാന്ത്യം
വെങ്കിടേശ്വര റാവു നാമനിർദേശ പത്രികയ്ക്ക് ഒപ്പം നൽകിയ സ്വത്ത് വിവരങ്ങൾ വ്യാജമെന്ന് കാട്ടിയായിരുന്നു ഹർജി. ഇത് പരിശോധിച്ചാണ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. രണ്ടാം സ്ഥാനത്ത് എത്തിയ ബിആർഎസ് സ്ഥാനാർഥി ജലഗം വെങ്കിട്ട റാവുവിനെ വിജയി ആയി പ്രഖ്യാപിക്കുകയായിരുന്നു ഹൈക്കോടതി. തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി 5 മാസം മാത്രമാണ് ബാക്കിയുള്ളത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം