കൊല്ലം: സ്വകാര്യ മെഡിക്കൽ കോളജിൽ എം.ബി.ബി.എസ് സീറ്റ് വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത പ്രതി അറസ്റ്റിൽ. കഴക്കൂട്ടം കരിയിൽ കെ.പി 14/13 എസ്.എ നിവാസിൽ അൽഹാദ് (42) ആണ് പിടിയിലായത്. വെസ്റ്റ് പൊലീസാണ് പ്രതിയെ പിടികൂടിയത്.
കരിക്കോട് സ്വദേശിയായ പെൺകുട്ടിക്ക് ബംഗളൂരൂവിലെ സ്വകാര്യ മെഡിക്കൽ കോളജിൽ എം.ബി.ബി.എസ് സീറ്റ് വാങ്ങി നൽകാം എന്ന് വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്. 2019 മുതൽ വിവിധ സമയങ്ങളിലായി പ്രതി പെൺകുട്ടിയുടെ മാതാവിൽ നിന്ന് പത്തര ലക്ഷത്തോളം രൂപ തട്ടിയെടുത്തിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത വെസ്റ്റ് പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു. ഇയാൾക്കെതിരെ തിരുവനന്തപുരം ജില്ലയിലെ മണ്ണന്തല, കന്റോൺമെൻറ്, വഞ്ചിയൂർ പൊലീസ് സ്റ്റേഷനുകളിലായി സമാന രീതിയിൽ തട്ടിപ്പ് നടത്തിയതിന് കേസുകൾ നിലവിലുണ്ട്. കൊല്ലം ജില്ലയിൽ സമാന രീതിയിൽ മറ്റു പലരെയും ഇയാൾ കബളിപ്പിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ചുവരുകയാണ്.
കൊല്ലം വെസ്റ്റ് ഇൻസ്പെക്ടർ ഷെഫീക്കിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ അനീഷ്, ഓമനക്കുട്ടൻ നായർ, സി.പി.ഒ ദീപു ദാസ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം