ന്യൂഡല്‍ഹി: കാമുകനെ കാണാനായി ഇന്ത്യയില്‍ നിന്നും പാകിസ്ഥാനിലേക്ക് യാത്ര ചെയ്ത് രാജസ്ഥാന്‍ സ്വദേശിനി. 35 കാരിയായ അഞ്ജുവാണ് ഫേസ്ബുക്ക് വഴി പരിചയപ്പെട്ട 29കാരനായ നസ്രുള്ളയെ കാണാന്‍ ആയാണ് പാകിസ്ഥാനിലേക്ക് കടന്നിരിക്കുന്നത്. വാഗ ബോര്‍ഡര്‍ വഴിയാണ് അഞ്ജു ഇസ്ലാമബാദിലേക്ക് കടന്നത്. ഭര്‍ത്താവ് അരവിന്ദിനോട് കുറച്ച് ദിവസത്തേക്ക് ജയ്പൂരിലേക്ക് പോകുന്നെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്ന് പോയത്. എന്നാല്‍ പിന്നീടാണ് അഞ്ജു പാകിസ്ഥാനിലേക്കാണ് പോയതെന്ന് മാധ്യമങ്ങള്‍ വഴിയാണ് അരവിന്ദ് അറിയുന്നത്. അരവിന്ദ് അഞ്ജുവുമായി ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നും രണ്ടു മൂന്നു ദിവസത്തിനുള്ളില്‍ തിരിച്ചുവരുമെന്നും അവര്‍ അറിയിച്ചതായി റിപ്പോര്‍ട്ടുണ്ട്.
മെഡിക്കല്‍ മേഖലയില്‍ ജോലി ചെയ്യുന്ന നസ്‌റുള്ളയുമായി കുറച്ചുമാസങ്ങള്‍ക്ക് മുന്‍പാണ് അഞ്ജു ഫെയ്‌സ്ബുക്ക് സൗഹൃദത്തിലാകുന്നത്. വിവാഹിതയും പതിനഞ്ചും ആറും വയസ്സുള്ള പെണ്‍കുട്ടിയുടെയും ആണ്‍കുട്ടിയുടെയും അമ്മയാണ് അഞ്ജു. ഇവര്‍ പാകിസ്താനിലുണ്ടെന്നും നസ്‌റുള്ളയെ വിവാഹം കഴിക്കാനായി എത്തിയതല്ലെന്നും പാകിസ്താന്‍ പോലീസ് പറഞ്ഞു. ആദ്യം അഞ്ജുവിനെ കസ്റ്റഡിയില്‍ എടുത്തിരുന്നെങ്കിലും യാത്രാരേഖകള്‍ കൃത്യമായിരുന്നതിനാല്‍ വിട്ടയയ്ക്കുകയായിരുന്നെന്നും അവര്‍ വ്യക്തമാക്കി.
read more പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കം: ഇടുക്കിയിൽ യുവാവിന്റെ കൈപ്പത്തി വെട്ടിമാറ്റി
അതേസമയം ഇന്ത്യന്‍ വനിത പാകിസ്ഥാനിലേക്ക് കടന്നതോടെ പാകിസ്ഥാനില്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. സംഭവത്തില്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നാലു വര്‍ഷം മുന്‍പാണ് ഇരുവരും ഫേസ്ബുക്ക് വഴി പരിചയപ്പെട്ടത്. എന്നാല്‍ അഞ്ജു പാകിസ്ഥാനില്‍ എത്തിയത് വിവാഹം കഴിക്കാനല്ലെന്ന് നസ്രുള്ളയുടെ കുടുംബം പറയുന്നു. കൃത്യമായ രേഖകളുമായാണ് അഞ്ജു പാകിസ്ഥാനിലേക്ക് പോയത്. അഞ്ജുവിന് പാകിസ്ഥാനില്‍ 30 ദിവസം നില്‍ക്കാന്‍ അനുമതി ലഭിച്ചതായി റിപ്പോര്‍ട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം