ഭൂമിയെ അൺ ചാർട്ടെഡ് ടെറിറ്ററി എന്ന് വിശേഷിപ്പിച്ച് കാലാവസ്ഥാ വിദഗ്ദ്ധർ . നമുക്ക് അപരിചിതമായ ഒരു പ്രദേശത്തെ അങ്ങനെയാണ് കാലാവസ്ഥാ വിദഗ്ദ്ധർ പരിചയപ്പെടുത്തുന്നത്. ഭൂമി വാസയോഗ്യമല്ലാതാകുന്നുവോ എന്ന ആശങ്കയും മുന്നറിയിപ്പും അവർ പങ്കുവെയ്ക്കുകയാണ്. ഭൂമി ചുട്ടുപ്പൊള്ളുന്നു. സമുദങ്ങൾ തിളച്ചു മറിയുന്നു, ജൈവ വൈവിധ്യങ്ങളെ അപ്പാടെ വിഴുങ്ങുകയാണ് കടിഞ്ഞാണില്ലാതെ പടരുന്നു തീനാമ്പുകൾ , ഇടിഞ്ഞടർന്ന് ഉരുകിത്തീരുന്നു മഞ്ഞു മലകൾ .കാലാവസ്ഥാ രേഖപ്പെടുത്തലുകളു പരമ്പര യാഥാര്‍ത്ഥ്യം ലോകജനതയോട് പറയുന്നതില്‍ അവരെ ഭയപ്പെടുത്തുകയാണ്. മനുഷ്യ നിർമ്മിത ദുരന്തമെന്നാണ് ശാസ്ത്രജ്ഞർ ഈ സാഹചര്യങ്ങളെ വിശേഷിപ്പിക്കുന്നത്.
ഐക്യരാഷ്ട്രസഭയുടെ കണക്കുകൂട്ടലില്‍ യൂറോപ്പിനെ കീഴടക്കുന്ന ഉഷ്ണതരംഗം റെക്കോര്‍ഡുകള്‍ തകര്‍ക്കുമെന്ന് കരുതപ്പെടുന്നു. തീര്‍ത്തും അശുഭകരമായ വാര്‍ത്തകള്‍ നമ്മെ കാത്തിരിക്കുന്നുവെന്ന് അവര്‍ ഭയക്കുന്നു. ലോകത്തെല്ലായിടക്കും ഒരുപോലെ കാലാവസ്ഥാ വ്യതിയാനങ്ങള്‍ ഇത്രയേറെ കാഠിന്യമുള്ളതായ ഒരു കാലഘട്ടത്തെ കുറിച്ച് തങ്ങള്‍ക്ക് അറിയില്ലെന്ന് ലണ്ടന്‍ സ്കൂള്‍ ഓഫ് എക്കണോമിക്സിലെ ഭൌതിക ശാസ്ത്രജ്ഞര്‍ പറയുന്നു. 2018 മുതല്‍ കാണപ്പെടുന്ന എല്‍നിനോ പ്രതിഭാസവും കല്‍ക്കരി ,എണ്ണ, പ്രകൃതിവാതകം തുടങ്ങി ഫോസില്‍ ഇന്ധനങ്ങള്‍ കത്തുന്നതിന്‍റെ ഫലമായുണ്ടായ ആഗോള താപനവും ഭൂമിയെ അപരിചിത പ്രദേശമാക്കിയെന്ന് ലണ്ടനിലെ ഇംപീരിയല്‍ കോളെജ് ഓഫ് ക്ലൈമറ്റ് സയന്‍സിലെ ഗവേഷകര്‍ ചൂണ്ടിക്കാട്ടി. സാധാരണ ആദ്യ 5-6 മാസങ്ങളില്‍ അല് നിനോ പ്രതിഭാസം പ്രതീക്ഷിക്കാറില്ല. എന്നാല്‍ ഇത്തവണ ജൂണില്‍ തന്നെ എല്‍ നിനോ പ്രകടമായി . തല്‍ഫലമായി ജൂണില്‍ ആഗോളതലത്തില്‍ തന്നെ ഏറ്റവും ഉയര്‍ന്ന ചൂട് അനുഭവപ്പെട്ടു.കാറ്റഗറി 5ല്‍ പെടുന്ന ഉഷ്ണതരംഗം അഥവാ പരിധിക്കപ്പുറമുള്ള ഉഷ്ണതരംഗമാണ് ഇപ്പോള്‍ അനുഭവപ്പെടുന്നതെന്നും അവര്‍ പറയുന്നു.
എന്താണ് എല്‍ നിനോ
പ്രകൃതിയിൽ സംഭവിക്കുന്ന ലോകത്തിലെ ഏറ്റവും ശക്തമായ കാലാവസ്ഥാ വ്യതിയാനമാണ് എൽനിനോ.കിഴക്കൻ മധ്യരേഖാ പസഫിക്, ചാക്രിക ജലം ചൂടാകുന്നതുമായി ബന്ധപ്പെട്ട ഒരു പ്രതിഭാസമാണിത്, ഇത് ഉഷ്ണമേഖലാ പസഫിക്കിലെ ഉപരിതലത്തിലേക്ക് ചൂടുവെള്ളം കൊണ്ടുവരുന്നു, ചൂടുള്ള വായു അന്തരീക്ഷത്തിലേക്ക് തള്ളുന്നു. ഇത് സാധാരണയായി ആഗോള വായുവിന്‍റെ താപനില വർദ്ധിപ്പിക്കുന്നു. അന്തരീക്ഷത്തില്‍ നിന്ന് ചൂട് സമുദ്രങ്ങള്‍ വലിച്ചെടുക്കുന്നു. ഇതാണ് എല്‍ നിനോയില്‍ സംഭവിക്കുന്നത്. ഇത് മൂന്നോ എട്ടോ വർഷത്തിലൊരിക്കൽ സംഭവിക്കുകയും 8-10 മാസം വരെ നീണ്ടുനിൽക്കുകയും ചെയ്യുന്നു.പ്രധാനമായും ഉഷ്ണമേഖലാ, മധ്യരേഖാ മേഖലയിൽ എണ്ണമറ്റതും ഗുരുതരവുമായ നാശനഷ്ടങ്ങൾക്ക് കാരണമാകുന്ന ഒരു പ്രതിഭാസമാണിത്.
സമുദ്രത്തിലെ അതികഠിനമായ ചൂട് തരംഗങ്ങൾ മെയ്, ജൂൺ, ജൂലൈ മാസങ്ങളിലെ ശരാശരി ആഗോള സമുദ്ര താപനില റെക്കോർഡുകൾ തകർത്തു. ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ഉയർന്ന സമുദ്രോപരിതല താപനിലയിലേക്ക് ഇത് അടുക്കുകയാണ്,2016 ൽ ആണ് ഇതിന് മുന്‍പ് ഏറ്റവും ഉയര്‍ന്ന സമുദ്രതാപ നില രേഖപ്പെടുത്തിയിട്ടുള്ളത്. പക്ഷെ പശ്ചിമ അത്ലാന്‍റിക്കിലെ അസഹനീയ നല്‍കുന്നത് വലിയ മുന്നറിയിപ്പെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. അത്യുഷ്ണം ഇതുവരെ നാല് റെക്കോര്‍ഡുകളാണ് തകര്‍ത്തത്.1940 മുതല്‍ 2023 വരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത് ഈ വര്‍ഷം ജൂലൈ 6നാണ്.ലോകത്തെ ഓക്സിജന്‍റെ 50 ശതമാനം ഉല്പാദിപ്പിക്കുന്ന സമുദ്ര ആവാസവ്യവസ്ഥയില്‍ അതുഷ്ണം ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്.
ഉഷ്ണതംരഗങ്ങളെ കുറിച്ച് പറയുമ്പോള്‍ കരിഞ്ഞുണങ്ങളുന്ന പച്ചപ്പിനെ കുറിച്ചാണ് നമ്മള്‍ ആലോചിക്കുക.എന്നാല്‍ അത്ലാന്‍റിക്കില്‍ സമുദ്ര താപനില 5 ഡിഗ്രി സെല്‍ഷ്യസ് വര്‍ദ്ധിക്കുന്നു എന്ന് പറയുമ്പോള്‍ അതിനര്‍ത്ഥം ജീവജാലങ്ങള്‍ക്ക് സാധാരണ രീതിയില്‍ ജീവിക്കാന്‍ 50 ശത്മാനം അധികം ഭക്ഷണം ആവശ്യമാണ് എന്നതാണ്.
മഞ്ഞുരുക്കം ഏറ്റവും അപകട നിലയില്‍-
റെക്കോര്‍ഡ് നിലയിലാണ് ജൂലൈയില്‍ അന്‍റാര്‍ട്ടിക്കിലെ മഞ്ഞുരുക്കം. 1981-2010 ലെ ശരാശരിയുമായി താരതമ്യപ്പെടുത്തുമ്പോൾ യുകെയുടെ 10 മടങ്ങ് വലിപ്പമുള്ള ഒരു പ്രദേശം അപ്രത്യക്ഷമായിക്കഴിഞ്ഞു. പക്ഷെ ഇപ്പോഴത്തെ പൊടുന്നനെ മഞ്ഞുരുക്കത്തിന്‍റെ ആവേഗം കൂടുന്നത് ഒരുപക്ഷെ പ്രദേശിക കാലാവസ്ഥയുടെ പ്രഭാവമോ സമുദ്ര പ്രവാഹങ്ങളുടെ പ്രതിഫലനമോ ആകാമെന്നാണ് കണക്കു കൂട്ടല്‍.
ആഗോളതാപനം ഒരു ഘട്ടത്തിൽ അന്‍റാര്‍ട്ടിക്കിലെ മഞ്ഞുമലകളെ ബാധിക്കുമെന്ന് ശാസ്ത്രജ്ഞർ വിശ്വസിച്ചിരുന്നു.നമ്മള്‍ ഒരുമഞ്ഞുമലയുടെ മുനമ്പൊടിഞ്ഞ് താഴേക്കു വീണിരിക്കുന്നു. ഇനി അതിന്‍റെ ചുവട്ടില്‍ എന്താകുമെന്ന ആശങ്കയിലാണ് ലോകം.
കാലാവസ്ഥാ വ്യതിയാനവുമായി കൃത്യമായ ബന്ധം കണ്ടെത്താനുള്ള ശ്രമത്തിലാണ് ശാസ്ത്രജ്ഞർ.പക്ഷെ അമ്പരപ്പിക്കുന്ന വേഗത്തിലാണ് മാറ്റങ്ങള്‍ സംഭവിക്കുന്നത്.
ഒരു പക്ഷെ കാലാവസ്ഥാ വ്യതിയാനം ഏറ്റവും മോശമാകുന്നതിന്‍റെ പടിവാതില്ക്കലാണ് ലോകം. 2024ലേക്കു കടക്കുമ്പോള്‍ ആഗോള താപനത്തില്‍ പുതിയ റെക്കോര്‍ഡുകളിലേക്ക് എത്തപ്പെടുമോ എന്ന ആശങ്കയാണ്. എങ്കിലും ജീവജാലങ്ങള്‍ക്ക് സുരക്ഷിതമായ ഒരു ലോക കാലവസ്ഥാ സാഹചര്യം ഒരുക്കുന്നതിന് ഇനിയും സമയമുണ്ടെന്നും ഭൌമ -കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ പ്രതീക്ഷിക്കുന്നു.