രാജ്യത്ത് ദേശീയപാതകളിലെ ടോൾ വരുമാനത്തിൽ വൻ കുതിച്ചു കയറ്റം 2018 -19 വർഷത്തെ അപേക്ഷിച്ച് ഇരട്ടിയായാണ് നിരക്ക് വർദ്ധന യെ തുടർന്നുള്ള വരുമാനത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്..ദേശീയപാതാ – റോഡ് വികസന മന്ത്രാലത്തിന്റെ കണക്കുകൾ പ്രകാരം 2018 – 19ൽ 25, 419 . 82 കോടി ടോൾ ഇനത്തിൽ ലഭിച്ചുവെങ്കിൽ 2022-23 കാലഘട്ടത്തിൽ അത് 48,028. 22 കോടിയാണ്. മൂന്ന് വർഷം കൊണ്ടാണ് ഇത്രയും തുക ഇരട്ടിച്ചിരിക്കുന്നത്. ദിനംപ്രതിയുള്ള കളക്ഷൻ തുക 2018 -19 കാലയളവിൽ 69.64 കോടി ആണെങ്കിൽ 2022 -23 കാലയളവിൽ അത് 131.58 കോടിയാണ്.
കൊവിഡ് മഹാമാരി പെയ്തിറങ്ങിയ 2020-21 വർഷത്തിൽ രാജ്യം ലോക് ഡൗണിലേയ്ക്കു കടന്നതിന് പിന്നാലെ വലിയ ഇടിവാണ് ടോൾ വരുമാനത്തിൽ ഉണ്ടായത്. കൊറോണ വൈറസ് അണുബാധയുടെ വ്യാപനത്തെത്തുടർന്ന് ആഴ്ചകളോളം രാജ്യം മുഴുവൻ അടഞ്ഞുകിടന്നു. എന്നാൽ തൊട്ടടുത്ത വർഷത്തെ ടോൾ കളക്ഷൻ ഗണ്യമായി ഉയർന്നു – 27,923.80 കോടി രൂപയിൽ നിന്ന് 33,907.72 കോടി രൂപയായി. 2008ലെ ദേശീയ പാത ഫീസ് നിരക്ക് – ശേഖരിക്കൽ ചട്ടം അനുസരിച്ച് ഏപ്രിൽ 1 മുതൽ ടോൾ നികുതിയിൽ വീണ്ടും വർദ്ധനവ് വന്നതോടെ നാഷണൽ ഹൈവേകളിലും എക്‌സ്‌പ്രസ് വേകളിലും വാഹനമോടിക്കുന്നത് കൂടുതൽ ചെലവേറിയതായിട്ടുണ്ട്.
ഫാസ്ടാഗ് നടപ്പാക്കിയതിന് ശേഷം ദേശീയ പാതകളിലെ ടോൾ പ്ലാസകളിലെ പ്രകടനം പൊതുവെ മെച്ചപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര റോഡ് വികസന മന്ത്രാലയം അറിയിച്ചു. ടോൾ പ്ലാസകളിലെ ടോൾ എടുത്ത സമയവും മെച്ചപ്പെട്ടു. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ഒരു കൺസൾട്ടന്റ് മുഖേന നടത്തിയ സാമ്പിൾ പഠനം പ്രകാരം ഫീസ് പ്ലാസയിലെ ശരാശരി കാത്തിരിപ്പ് സമയം 734 സെക്കൻഡിൽ നിന്ന് 47 സെക്കൻഡായി കുറഞ്ഞതായി കണ്ടെത്തി. വരുമാന ചോർച്ചയെക്കുറിച്ചുള്ള നിരന്തരമായ പരിശോധനയും ഡിജിറ്റൽ ഇന്ത്യയ്ക്കു വേണ്ടിയുള്ള പ്രവർത്തനങ്ങളും ഫാസ്ടാഗിന്റെ ഉപയോഗവുമാണ് ടോൾ പിരിവിലെ പുരോഗതിക്ക് പ്രധാന കാരണം.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ഇലക്ട്രോണിക് ടോൾ പിരിവ് വർദ്ധിപ്പിക്കുന്നതിന് കേന്ദ്ര റോഡ് ട്രാൻസ്പോർട്ട് വികസന മന്ത്രാലയം നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഈ നടപടികളുടെ പ്രതിഫലനം കഴിഞ്ഞ കുറച്ച് വർഷങ്ങളായി തുടർച്ചയായി വർദ്ധിച്ചുവരുന്ന ടോളിൽ വ്യക്തമായി കാണാവുന്നതാണെന്ന് മന്ത്രാലയത്തിലെ ഉന്നത വൃത്തങ്ങൾ സൂചന നൽകുന്നു, 2021 ഫെബ്രുവരി 15 നും 16 നും അർദ്ധരാത്രി മുതൽ ദേശീയ പാതകളിലെ ടോൾ പ്ലാസകളുടെ എല്ലാ പാതകളും ഫാസ്ടാഗ് പാതകളായി പ്രഖ്യാപിച്ചത് ഇക്കാര്യത്തിൽ മന്ത്രാലയം സ്വീകരിച്ച പ്രധാന നടപടികളിൽ ഉൾപ്പെടുന്നു. 100 ശതമാനം ഇലക്‌ട്രോണിക് ഫീസ് പിരിവ് നേടാനാണ് ഇത് ചെയ്തത്. ഫാസ്‌ടാഗ് ഘടിപ്പിക്കാത്തതോ, പ്രവർത്തനക്ഷമമായ ഫാസ്‌ടാഗ് ഇല്ലാത്തതോ ആയ ഏതെങ്കിലും വാഹനം ടോൾ പാതയിലേക്ക് പ്രവേശിക്കുമ്പോൾ ആ വിഭാഗത്തിന് ബാധകമായ തുകയുടെ ഇരട്ടി തുക ടോളായി നൽകണമെന്നും നിയമം നിർബന്ധമാക്കി. ഫാസ്ടാഗ് അവതരിപ്പിച്ചത് കാത്തിരിപ്പ് സമയം കുറയ്ക്കുകയും ഫീസ് പ്ലാസകളിലെ ക്യൂകൾ കുറയ്ക്കുകയും ചെയ്തു.
മാത്രമല്ല ഇത് ഇന്ധന ഉപഭോഗത്തിൽ വലിയ കുറവ് വരുത്തുകയും ഫീസ് പ്ലാസകളിലൂടെ തടസ്സങ്ങളില്ലാതെ വാഹനങ്ങൾ കടന്നുപോകുന്നതിന് സാഹചര്യമൊരുക്കുകയും ചെയ്തു. മാത്രമല്ല ഫാസ്ടാഗ് വഴി ഇലക്ട്രോണിക് ടോൾ പിരിവ് നടപ്പിലാക്കിയത് നടപടികളിൽ സുതാര്യത കൊണ്ടുവരികയും റോഡ് ആസ്തികളുടെ ശരിയായ മൂല്യനിർണ്ണയം നടത്തുന്നതിന് സഹായിക്കുകയും ചെയ്തിട്ടുണ്ട്, ഇത് രാജ്യത്തിന്റെ ഹൈവേ ഇൻഫ്രാസ്ട്രക്ചറിൽ, പ്രത്യേകിച്ച് അസറ്റ് റീസൈക്ലിംഗിൽ നിക്ഷേപം നടത്താൻ കൂടുതൽ നിക്ഷേപകരെ പ്രേരിപ്പിച്ചിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം