ബംഗലൂരു: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ സ്വകാര്യ കോളജ് പ്രിന്‍സിപ്പലായ പുരോഹിതന്‍ അറസ്റ്റില്‍. പള്ളി വികാരി ഫാദര്‍ ഫ്രാന്‍സിസ് ഫെര്‍ണാണ്ടസിനെയാണ് പോക്‌സോ കേസില്‍ ശിവമോഗ പൊലീസ് അറസ്റ്റ് ചെയ്തത്.
പള്ളിയുടെ കീഴിലുള്ള കോളജില്‍ പഠിപ്പിക്കുന്ന വേളയിലാണ് പുരോഹിതന്‍, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ പുരോഹിതനെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.
read more ലോറിയിൽ നിന്ന് കമ്പി ഇറക്കാൻ ശ്രമിക്കുന്നതിനിടെ അപകടം: തൊഴിലാളിക്ക് ഗുരുതര പരിക്ക്
ബഞ്ചാര സമുദായത്തില്‍പ്പെട്ട പെണ്‍കുട്ടിയെയാണ് ഇയാള്‍ പീഡനത്തിന് ഇരയാക്കിയത്. ഇതേത്തുടര്‍ന്ന് ബഞ്ചാര സമുദായത്തില്‍പ്പെട്ടവര്‍ ശിവമോഗ പൊലീസ് സ്റ്റേഷനു മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം