കോട്ടയ്ക്കൽ: കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി വെള്ളിയാഴ്ച രാവിലെ പത്തുമണിയോടെ കോട്ടയ്ക്കൽ ആര്യവൈദ്യശാലയിൽ ചികിത്സയ്ക്കായെത്തും. വ്യാഴാഴ്ച രാത്രിയെത്തുമെന്നാണ് നേരത്തേ അറിയിച്ചിരുന്നതെങ്കിലും മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സംസ്കാരച്ചടങ്ങ് വൈകിയതിനാൽ യാത്ര മാറ്റുകയായിരുന്നു.
വ്യാഴാഴ്ച രാത്രി എറണാകുളത്തു തങ്ങി പുലർച്ചെ കോട്ടയ്ക്കലിലേക്കു തിരിക്കും. 29-ന് മടങ്ങും. അതേസമയം, ഉമ്മന്‍ ചാണ്ടിയുടെ ശവസംസ്കാര ചടങ്ങുകള്‍ പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലാണ് നടന്നത്.
also read പബ്ജി ഗെയിം സ്വാധീനം: പ്രായപൂർത്തിയാകാത്ത 3 സഹോദരിമാരെ ദാരുണമായി കൊലപ്പെടുത്തി സഹോദരൻ
പ്രത്യേകം തയ്യാറാക്കിയ കല്ലറയിലാണ് അദ്ദേഹത്തിന് അന്ത്യവിശ്രമം ഒരുക്കിയത്. പ്രതീക്ഷിച്ചതിനേക്കാൾ മണിക്കൂറുകൾ വൈകി രാത്രി ഒമ്പതു മണിയോടെയാണ് ഉമ്മൻ ചാണ്ടിയുടെ മൃതദേഹം പുതുപ്പള്ളി പള്ളിയിലെത്തിച്ചത്. ജനസമുദ്രമാണ് അന്ത്യ ചടങ്ങുകള്‍ക്കും സാക്ഷിയായി എത്തിയത്.