ലോകത്തെ പട്ടിണിക്കിട്ട് യുക്രൈനെയും യുക്രൈനെ പിൻതുണക്കുന്ന രാജ്യങ്ങളെയും പ്രതിരോധിക്കാൻ റഷ്യൻ നീക്കം. കരിങ്കടലിലൂടെ വിവിധ രാജ്യങ്ങളിലേക്ക് ഭക്ഷ്യധാന്യമയയ്ക്കുന്ന പങ്കാളിത്ത കരാറിൽ നിന്ന് റഷ്യ പിന്മാറി. യുക്രൈൻ യുദ്ധം തുടങ്ങിയപ്പോൾ തന്നെ വിലക്കയറ്റം അതിരൂക്ഷമായ സാഹചര്യം നില നിൽക്കെ റഷ്യയുടെ ഇപ്പോഴത്തെ പിന്മാറൽ ലോക ഭക്ഷ്യ സുരക്ഷയ്ക്ക് കനത്ത തിരിച്ചടിയാകുമെന്ന് ആശങ്ക ഉയരുന്നു.
നേരത്തെ റഷ്യയിയിൽ നിന്ന് ക്രിമിയയിലേക്കുള്ള പാലം യുക്രൈൻ ഡ്രോൺ ആക്രമണത്തിൽ തകർന്നതിന് തൊട്ടു പിന്നാലെയാണ് ഭക്ഷ്യധാന്യകരാറിൽ നിന്ന് പിന്മാറുള്ള തീരുമാനത്തിൽ ക്രംലിൻ ഭരണകൂടം എത്തുന്നത്. എന്നാൽ കരാറിൽ നിന്നുള്ള പിന്മാറ്റത്തിന് ആക്രമണവുമായി ബന്ധമില്ലെന്നാണ് റഷ്യയുടെ വിശദീകരണം. മറിച്ച് റഷ്യയിൽ നിന്നുള്ള ഭക്ഷ്യവസ്തുക്കളും വളവും കയറ്റുമതി ചെയ്യുന്നതുമായി ബന്ധപ്പെട്ട നിബന്ധനകളിൽ തങ്ങളാവശ്യപ്പെട്ട ഇളവുകൾ പരിഗണിക്കാത്തതാണ് ഉടമ്പടിയിൽ നിന്ന് പിന്മാറാനുള്ള കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. മാത്രമല്ല ലോക കാർഷിക ബാങ്ക് തങ്ങൾക്ക് മേൽ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധങ്ങൾ എടുത്തു മാറ്റണം എന്നും റഷ്യൻ പ്രസിഡന്റ് വ്ലാഡിമര്‍ പുട്ടിൻ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
ലോകത്തെ ഊട്ടുന്ന യുക്രൈൻ
ലോകത്തിന് ആവശ്യമായ ഭക്ഷ്യധാന്യങ്ങൾ കയറ്റി അയക്കുന്നതിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന രണ്ട് നഗരങ്ങളാണ് യുക്രെയിനിലെ കീവും റഷ്യയിലെ മോസ്കോയും . കഴിഞ്ഞ ഫെബ്രുവരി 24ന് റഷ്യയുടെ അധിനിവേശം പൂർണ്ണ തോതിൽ ആയതോടെ നിന്നുള്ള കയറ്റുമതി ആറിൽ ഒന്നായി കുറയുന്ന സാഹചര്യമുണ്ടായി. ഇതോടെ ഭക്ഷ്യധാന്യങ്ങളുടെ വില ലോകത്തൊട്ടാകെ ക്രമാതീതമായി ഉയരുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ആഗോള തലത്തിൽ ഭക്ഷ്യക്ഷാമം ഒഴിവാക്കുന്നതിനായി കൂടുതൽ ഗോതമ്പും സൂര്യകാന്തി എണ്ണയും വളം അടക്കമുള്ള മറ്റ് അവശ്യസാധനങ്ങളും ലോക വിപണിയിലേക്ക് ഇറക്കാൻ തീരുമാനിക്കപ്പെടുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് യുക്രൈൻ വഴിയുള്ള കയറ്റുമതി പതിന്മടങ്ങാക്കിയത്.. ഇതോടെ വിലക്കയറ്റത്തിൽ വ്യക്തമായ കുറവുണ്ടായി. ഗോതമ്പിന് 17 ശതമാനവും കോൺഫ്ലവറിന് 26 ശതമാനവും വില കുറഞ്ഞു. യുക്രെയിൻ തുറമുഖം വഴി കയറ്റുമതി ചെയ്ത 7,22 ,500 ധാന്യങ്ങൾ ഭക്ഷ്യ പ്രതിസന്ധിക്ക് വലിയ രീതിയിലുള്ള ആശ്വാസമാണ് നൽകിയത്. ഐക്യരാഷ്ട്രസഭയുടെ വേൾഡ് ഫുഡ് പ്രോഗ്രാമിലേക്കാണ് ഈ ഭക്ഷ്യവസ്തുക്കൾ എത്തുന്നത്. സോമാലിയ, എത്തിയോപിയ, ഉഗാണ്ട തുടങ്ങി വിശപ്പിൽ വലയുന്ന 79 അവികസിത- വികസ്വര രാജ്യങ്ങളിലേക്കും അതുവഴി ലോകത്തെ 400 ദശലക്ഷം ആളുകളിലേക്കും ഭക്ഷണം എത്തി.
നിലവിൽ റഷ്യയുടെ സഹായമില്ലാതെ ധാന്യ കയറ്റുമതിക്കുള്ള സാഹചര്യങ്ങളാണ് ഇപ്പോൾ ഐക്യരാഷ്ട്ര സഭ അടക്കം ആലോചിക്കുന്നത് . ഇത് എത്രത്തോളം സാധ്യമാകും എന്നതിനെക്കുറിച്ച് ഒരുറപ്പുമില്ല. കാരണം കരിങ്കടൽ മേഖലയിൽ ആക്രമണം ഉണ്ടായാൽ അത് അതുവഴിയുള്ള ഭക്ഷ്യ കയറ്റുമതിയെ വലിയ രീതിയിൽ ബാധിക്കുക തന്നെ ചെയ്യും. ചരക്ക് കയറ്റുമതി ചെയ്യുന്ന കപ്പലുകളുടെ ഇൻഷുറൻസ് പ്രീമിയം അടക്കം പുതുക്കുന്നതിൽ കപ്പൽ ഉടമകളുമായുള്ള തർക്കം നിലനിൽക്കുന്നതും തിരിച്ചടിയായിരിക്കുകയാണ്. മാത്രമല്ല യൂറോപ്യൻ യൂണിയനിലേക്ക് ഭക്ഷ്യസാധനങ്ങൾ എത്തിക്കുന്നതിന് പുതിയ വഴി കണ്ടെത്താനുള്ള തിരക്കിലാണ് ഐക്യരാഷ്ട്രസഭയും മറ്റു ലോകരാജ്യങ്ങളും . എന്തായാലും 32മില്യൺ മെട്രിക് ടൺ ധാന്യവും കോൺഫ്ലവറും മറ്റ് ധാന്യങ്ങളും അടക്കമുള്ള ചരക്കുമായി കപ്പലുകൾ ഞായറാഴ്ച പുറപ്പെട്ടിട്ടുണ്ട്.
ലോകരാജ്യങ്ങളുടെ പ്രതികരണം
400 ദശലക്ഷത്തിലധികം ആളുകളെയാണ് യുക്രെയിനിൽ നിന്നുള്ള ഭക്ഷ്യ കയറ്റുമതി ഊട്ടുന്നത്. ഈജിപ്തിലെയോ ബംഗ്ലാദേശിലെയോ സുഡാനിലെയോ ചൈനയിലെയോ ഇന്ത്യയിലേയോ ചൈനയിലേയോ തീൻമേശകളിൽ ഭക്ഷണം എത്തണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് റഷ്യ അല്ലെന്ന് യുക്രെയിൻ പ്രസിഡന്റ് വ്ലാഡിമർ സെലൻസ്കി പറഞ്ഞു. റഷ്യ ഉടമ്പടിയിൽ നിന്ന് പിന്മാറി എങ്കിൽ കൂടിയും കരിങ്കടൽ വഴിയുള്ള ചരക്ക് കയറ്റുമതി തുടരുമെന്നാണ് യുക്രെയിൻ പ്രസിഡൻറ് വ്യക്തമാക്കിയത് .പുതുക്കിയ ഇൻഷുറൻസ് നടപടികളുമായി കൂടുതൽ കമ്പനികൾ തങ്ങളെ സമീപിച്ചിട്ടുണ്ട്.
ഒരു രാജ്യത്തിന്റെയും ഭക്ഷ്യ സുരക്ഷയെ വെല്ലുവിളിക്കാൻ റഷ്യക്ക് അധികാരമില്ല. ഭക്ഷണം വിലക്കിയുള്ള റഷ്യയുടെ ഭീഷണി ലോകം കാണേണ്ടതാണെന്നും അത് തരം താഴ്ന്നതാണെന്നും സെലൻസ്കി പ്രതികരിച്ചു. വിശക്കുന്നവന്റെ വയറ്റത്തടിക്കുന്ന നടപടി എന്നാണ് റഷ്യയുടെ കരാറിൽ നിന്നുള്ള പിന്മാറ്റത്തെ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടേറസ് വിശേഷിപ്പിച്ചത്. വിശക്കുന്നവന്റെയും ദരിദ്രന്റെയും ജീവിത നിലവാരത്തെ ഒന്നുകൂടി തകർക്കുന്ന രീതിയിലുള്ള നടപടിക്ക് റഷ്യ മറുപടി പറയേണ്ടി വരുമെന്നും ഓർമിപ്പിച്ചു. നിരാശാജനകമായ ക്രംലിൻ നടപടിക്കെതിരെ കത്തയച്ചിട്ടുണ്ടെന്നും ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറൽ വ്യക്തമാക്കി. ഉടമ്പടിയിൽ നിന്നുള്ള പിന്മാറ്റം ലോകത്തിന്റെ ഭക്ഷ്യസുരക്ഷയെ ചിന്തിക്കാതെയുള്ള നീക്കമെന്നും ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുമെന്നും വൈറ്റ് ഹൗസ് പ്രതികരിച്ചു.