കോട്ടയം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൃതദേഹവുമായി വിലാപയാത്ര പുതുപ്പള്ളിലേക്ക് പുറപ്പെട്ടു. പുതുപ്പള്ളിയിൽ പ്രിയ നേതാവിനെ കാണാൻ കാത്തുനിന്നത് പതിനായിരക്കണക്കിന് ആളുകളാണ്. 4.30 വരെ തറവാട്ട് വീട്ടിൽ പൊതുദർശനം. തുടർന്ന് പുതിയ വീട്ടിലേക്ക് കൊണ്ടുപോകും. വൈകിട്ട് 6.30 ന് പുതിയ വീട്ടിൽ പ്രാർത്ഥനാ ചടങ്ങുകൾ നടക്കും. ഏഴ് മണിക്ക് പുതുപ്പള്ളി പള്ളിയിലേക്ക് വിലാപയാത്ര നടക്കും. തുടർന്ന് സംസ്‌കാര ശിശ്രൂഷകൾ ഏഴരയോടെ നടക്കും.
Also Read :മണിപ്പൂര്‍ സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് സുപ്രിംകോടതി
സംസ്കാരച്ചടങ്ങുകൾ വൈകിട്ട് 7.30ന് പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയിൽ നടക്കും. തിരുനക്കരയിലെ പൊതുദർശനം മൂന്ന് മണിക്കൂർ നീണ്ടു. അദ്ദേഹത്തെ അവസാനമായി ഒരുനോക്ക് കാണാന്‍ ആയിരങ്ങളാണ് തിരുനക്കരയില്‍ എത്തിയത്. രാഷ്ട്രീയ സാംസ്കാരിക മേഖലയിലെ പ്രമുഖരടക്കം നിരവധി പേര് പ്രിയ നേതാവിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ കോട്ടയത്ത് എത്തി. നടന്മാരായ മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ്, രമേഷ് പിഷാരടി തുടങ്ങി നിരവധി പ്രമുഖര്‍ തിരുനക്കര മൈതാനത്ത് എത്തി ആദരാഞ്ജലി അര്‍പ്പിച്ചു. ബുധനാഴ്ച രാവിലെ 7.10ന് തിരുവനന്തപുരത്തുനിന്ന് ആരംഭിച്ച യാത്ര 28 മണിക്കൂറോളം എടുത്താണ് തിരുനക്കരയില്‍ എത്തിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം