മലപ്പുറം: കോട്ടക്കലിൽ തെരുവുനായ ആക്രമണത്തില്‍ അഞ്ചുവയസുകാരന് ഗുരുതര പരിക്ക്. നായാടിപ്പാറ സ്വദേശി ഫൈസലിന്റെ മകന്‍ മുഹമ്മദ് ആതിഫിനാണ് പരിക്കേറ്റത്. കണ്ണിന് കടിയേറ്റ ആതിഫിന്റെ കൃഷ്ണമണിക്കും പരിക്കുണ്ട്.
ഇന്നലെ വൈകിട്ടായിരുന്നു ആതിഫിനെ തെരുവുനായ ആക്രമിച്ചത്. നിലവിൽ കോഴിക്കോട് മെഡിക്കല്‍ കോളജിൽ ചികിത്സയിലാണ്.
Read more: ജനനായകന് വിടനൽകാൻ ജനപ്രവാഹം; വിലാപയാത്ര കൊട്ടാരക്കരയിലേക്ക്; തിരുവനന്തപുരം കടന്നത് 7 മണിക്കൂറെടുത്ത്
അതേസമയം, താമരശ്ശേരി കട്ടിപ്പാറയിൽ തെരുവുനായകൾ ആടിനെ കടിച്ചുകൊന്നു. പിലാകണ്ടി സ്വദേശി ഉസ്മാന്റെ വീടിനുസമീപം മേഞ്ഞുകൊണ്ടിരുന്ന മൂന്ന് ആടുകളെയാണ് തെരുവുനായകൾ ആക്രമിച്ചത്. കടിയേറ്റ മറ്റ് രണ്ട് ആടുകൾ അവശനിലയിലാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം