റായ്പൂര്‍: ഛത്തീസ്ഗഡില്‍ ചിത്രകൂട് വെള്ളച്ചാട്ടത്തില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച 21കാരിയെ രക്ഷിച്ചു. മുഴുവന്‍ സമയവും മൊബൈലിന് മുന്നിലാണ് എന്ന് പറഞ്ഞ് മാതാപിതാക്കള്‍ ശകാരിച്ചതിന്റെ മനോവിഷമത്തിലാണ് യുവതി വെള്ളച്ചാട്ടത്തിലേക്ക് എടുത്തുചാടിയത്. ഉടന്‍ തന്നെ റെസ്‌ക്യൂ ടീം ബോട്ടിലെത്തി പെണ്‍കുട്ടിയെ രക്ഷിക്കുകയായിരുന്നു.
സുക്മ ജില്ലയില്‍ ഇന്ത്യയിലെ നയാഗ്ര എന്ന് അറിയപ്പെടുന്ന വെള്ളച്ചാട്ടമാണ് ചിത്രകൂട്. സരസ്വതി മൗര്യ എന്ന യുവതിയാണ് വെള്ളച്ചാട്ടത്തിലേക്ക് എടുത്തുചാടിയത്. ഒരു നിമിഷം മരിക്കുമെന്ന തിരിച്ചറിവില്‍ യുവതി സുരക്ഷിത കേന്ദ്രം നോക്കി നീന്തി രക്ഷപ്പെടാന്‍ ശ്രമം തുടങ്ങി.
Read More: തിരുനക്കര മൈതാനിയിൽ വൻ സുരക്ഷാക്രമീകരണം
ഈസമയം യുവതി വെള്ളത്തിലേക്ക് ചാടിയത് അറിഞ്ഞ് രക്ഷിക്കാനെത്തിയ റെസ്‌ക്യു ടീം സരസ്വതിയെ രക്ഷിക്കുകയായിരുന്നു. യുവതി വെള്ളച്ചാട്ടത്തിലേക്ക് ചാടാന്‍ പോകുന്നത് കണ്ട് നിരവധി കാഴ്ചക്കാര്‍ സരസ്വതിയെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്നാണ് വെള്ളച്ചാട്ടത്തിലേക്ക് ചാടിയതെന്ന് പൊലീസ് പറയുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം