ഒരു ഇന്ത്യന്‍ വെഡ്ഡിംഗിലേക്ക് നിങ്ങളെ ക്ഷണിക്കുന്നു. വിവാഹിതരാകുന്നത് ആദിത്യ മദിരാജ് അമിത് ഷാ എന്നിവര്‍. എല്ലാ പരമ്പരാഗത ആചാരങ്ങളോടും കൂടി അവര്‍ ഒന്നായി. ബന്ധുമിത്രാദികളുടെ പൂര്‍ണ്ണ അനുമതിയോടെ… സംഗീത് , മെഹന്ദി, ബാച്ചിലര്‍ പാര്‍ട്ടി അടക്കമുള്ള എല്ലാ ചടങ്ങുകളോടും കൂടി. അതിമനോഹരമായ ഒരു ക്ഷേത്ര പശ്ചാത്തലത്തില്‍.
ഒരു വിവാഹത്തെ കുറിച്ചാണ് പറയുന്നത്. പക്ഷെ പറഞ്ഞുവന്നപ്പോള്‍ എന്തോ പന്തികേട് തോന്നുന്നുണ്ടോ ..വധു എവിടെ..
അത്ഭുതപ്പെടേണ്ട പറഞ്ഞുവരുന്നത് ഒരു സ്വവര്‍ഗ വിവാഹത്തെ കുറിച്ചാണ്. അതും നടക്കുന്നത് സ്വവര്‍ഗ്ഗ വിവാഹം ഇതുവരെയും നിയമ വിധേയമാകാത്ത ഇന്ത്യയില്‍.
സ്വവര്‍ഗ ബന്ധങ്ങളോട് എന്നും ഇടുങ്ങിയെ കാഴ്ചപ്പാടോടെ മാത്രമേ നമ്മുടെ ജനത നിരീക്ഷിച്ചിട്ടുള്ളു. പക്ഷെ ദൈവത്തിന്റെ വികൃതികള്‍ സ്വമനസാലെ സ്വീകരിച്ച് അംഗീകരിച്ച ആ രണ്ടു പേര്‍ക്ക് അവരുടെ കുടുംബാംഗങ്ങളുടെ പൂര്‍ണ്ണ പിന്തുണ കൂടി ലഭിച്ചതോടെ ആ നിമിഷങ്ങള്‍ അവിസ്മരണീയമായി മാറി.
മനോഹരമായ ഈ ചിത്രങ്ങള്‍ പോലെ … ഡിസൈനര്‍ അനിതാ ഡോംഗര്‍ ഡിസൈന്‍ ചെയ്ത ട്രഡീഷണല്‍ സ്ട്രൈക്കിംഗ് പ്രിന്റില്‍ ഇരുവരും മോഡലുകളേക്കാള്‍ അടിപൊളിയായി.
ഒരു വര്‍ഷത്തെ ഡേറ്റിംഗിന് ശേഷമാണ് ആദിത്യയും അമിതും തങ്ങളുടെ ബന്ധത്തെ ഒരു പവിത്രബന്ധനത്തിലേക്ക് മാറ്റാനായി തീരുമാനിച്ചത്. ഏറ്റവും വലിയ ഭാഗ്യമെന്ന് പറയുന്നത് ഇരുവരുടെ കുടുംബങ്ങളും അനുഗ്രഹവും പിന്തുണയും ഒപ്പമുണ്ടായി എന്നതാണ്.
എന്തായാലും ഇരുവരുടെയും വിവാഹ പോസ്റ്റുകള്‍ ഏറെ വൈറലായികഴിഞ്ഞു.ചാര്‍മി പെന എന്ന മിടുക്കന് ഫോട്ടോഗ്രാഫറാണ് ഈ സ്വപ്നമുഹൂര്ത്തങ്ങള് ലോകത്തിന് മുന്നില്‍ അതിമനോഹരമായി പതിപ്പിച്ചെടുത്തത്. അവര്‍ ലോകത്തിന് മുന്നിലേക്ക് തുറന്നു കൊടുത്ത മനോഹര മുഹൂര്‍ത്തങ്ങള്‍ക്ക് വന്‍ അഭിനന്ദന പ്രവാഹമാണ്. ഒപ്പം സ്വവര്‍ഗ്ഗ സ്നേഹികള്‍ക്ക് ഒരു കുന്ന് ആത്മധൈര്യവും