വെളിച്ചം വഴി ഇന്റർനെറ്റ്! വയർലെസ് നെറ്റ്‌വർക്കിങ്ങിനായുള്ള വൈ-ഫൈ മാനദണ്ഡങ്ങളിലെ പുതിയ ഭേദഗതിയായി 802.11bb (ലൈഫൈ) കഴിഞ്ഞയാഴ്ച ഐഇഇഇ (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയേഴ്സ്) അംഗീകരിച്ചതോടെ ഡേറ്റാ ട്രാൻസ്ഫറിൽ പുതിയൊരു ചരിത്രം പിറന്നു.
Read More: വരുമാനം നൽകി ട്വിറ്ററും
‘ഒന്നു ടെതർ ചെയ്യുമോ ?’ എന്നതിനു പകരം ‘ആ ലൈറ്റൊന്നിടുമോ ?’ എന്നു ചോദിച്ചാൽ വെളിച്ചത്തിനൊപ്പം ഇന്റർനെറ്റും ഡേറ്റ കൈമാറ്റവും ലൈഫൈ സാധ്യമാക്കും. നിലവിലുള്ള വൈഫൈ സംവിധാനവുമായി ചേർന്നു ലൈഫൈ പ്രവർത്തിക്കും. വൈഫൈയെക്കാൾ സുരക്ഷിതവുമാണ്. 802.11bb വിവരക്കൈമാറ്റത്തിന് 800-1000 എൻഎം ശ്രേണിയിലുള്ള ഇൻഫ്രാറെഡ് പ്രകാശമാണ് ഉപയോഗിക്കുന്നത്.
10 എംബിപിഎസ് മുതൽ 9.8 എംബിപിഎസ് വരെ വേഗത്തിൽ ആശയവിനിമയം നടത്താം. വൈഫൈയെക്കാൾ നൂറിരട്ടി വേഗമുള്ള ലൈഫൈയിൽ വ്യത്യസ്ത വേഗമുള്ള വിവിധ ഉപകരണങ്ങൾക്ക് ഒരുമിച്ചു പ്രവർത്തിക്കാനാകുമെന്നതും മെച്ചമാണ്.
എന്താണ് ലൈഫൈ ?
വൈഫൈ സാങ്കേതികവിദ്യ റേഡിയോ തരംഗങ്ങൾ ഉപയോഗിച്ചു വിവരക്കൈമാറ്റം നടത്തുമ്പോൾ പ്രകാശം വഴി വിവരക്കൈമാറ്റം നടത്തുന്ന സാങ്കേതികവിദ്യയാണ് ലൈഫൈ. ലൈറ്റ് ബൾബുകൾ നമുക്ക് കാണാൻ കഴിയാത്തത്ര വേഗത്തിൽ മിന്നുന്നതിലൂടെയാണ് പ്രകാശം വഴി സിഗ്നലുകൾ കൈമാറുക.
ലൈഫൈ ബൾബുകൾ അയയ്‌ക്കുന്ന പ്രകാശ കോഡുകൾക്ക് വൈഫൈ മുഖേന കൈമാറുന്ന എല്ലാ ഡേറ്റകളും കൈമാറാനും കഴിയും. സാധാരണ ബൾബുകളിൽ ലൈഫൈ ചിപ് ചേർത്താൽ അവയെ ലൈഫൈ ബൾബുകളാക്കി മാറ്റുകയും ചെയ്യാം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം